Uncategorized

40 വർഷത്തിലേറെയായി തുടരുന്ന പതിവ്; ഓണക്കാലത്തെ കരുതലിന്റെ കാഴ്ചയായി ശാസ്താംകോട്ട ക്ഷേത്രത്തിലെ വാനരസദ്യ

കൊല്ലം: കൊല്ലം ശാസ്താംകോട്ട ശ്രീ ധർമശാസ്താ ക്ഷേത്രത്തിലെ വാനരന്മാരും സദ്യയുണ്ടാണ് ഓണത്തിന്റെ ഭാഗമാകുന്നത്. കഴിഞ്ഞ നാൽപതു വർഷത്തിലധികമായി വാനരന്മാർക്ക് ഓണനാളുകളിൽ ക്ഷേത്രത്തിൽ സദ്യ ഒരുക്കാറുണ്ട്. ഉത്രാട ദിനമായ ഇന്നും വാനരൻമാർ വയറു നിറയെ സദ്യയുണ്ടു. ഇലയിട്ട് വിഭവങ്ങൾ ഓരോന്നായി വിളമ്പി തുടങ്ങി. മരച്ചില്ലകളിൽ കാത്തിരുന്ന് വാനരൻമാരും. ഒടുവിൽ വിളിയെത്തി. ഓരോരുത്തരയായി വാനര ഭോജന ശാലയിലേക്ക്. വിശാലമായി സദ്യയുണ്ടു. ശാസ്താംകോട്ട ശ്രീ ധർമശാസ്താ ക്ഷേത്രത്തിൽ ഓണത്തിന് വാനര സദ്യ പതിവാണ്. 40 വർഷത്തിലേറെയായി വിശ്വസവുമായി ഇഴചേർന്ന് അമ്പലകുരങ്ങുകൾക്ക് ഭക്ഷണം നൽകുന്നു. ഓണക്കാലത്തെ കരുതലിൻ്റെ കാഴ്ച കൂടിയാണ് വാനരസദ്യ. ആരും വിശന്നിരിക്കരുതെന്ന സന്ദേശം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button