19 കുട്ടികളെ 10,000 രൂപ മുതല്‍ അരലക്ഷം വരെ വാങ്ങി വിറ്റു; കടത്താന്‍ ശ്രമം; ഇടനിലക്കാര്‍ പിടിയില്‍.
സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വീടുകളിലെ കുട്ടികളെ കണ്ടെത്തിയ ശേഷം, ഇവര്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസവും ഭാവിയും ഉറപ്പാക്കാമെന്ന് മാതാപിതാക്കളെ വിശ്വസിപ്പിച്ചാണ് ഇവരെ സംസ്ഥാനത്തിന്‍റെ പലയിടങ്ങളില്‍ നിന്നായി കൂട്ടിക്കൊണ്ട് വന്നതെന്ന് പ്രാഥമികാന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി..

അരുണാചല്‍ പ്രദേശിലെ വിവിധ ഭാഗങ്ങളില്‍ നിന്ന് കുട്ടികളെ കടത്താന്‍ ശ്രമിച്ച സംഘത്തെ പിടികൂടി പൊലീസ്. കുട്ടിക്കടത്തിലെ ഇടനിലക്കാരെന്ന് സംശയിക്കുന്ന മൂന്ന് പേരാണ് പിടിയിലായത്. 19 കുട്ടികളെ പൊലീസ് രക്ഷപെടുത്തി. ശിശുക്ഷേമ സമിതിയുടെ പരാതിയിലായിരുന്നു പൊലീസ് നടപടി. മേച്ചുക, ആലോ, പസിഘട്ട്, നഹര്‍ലഗുന്‍, ഇറ്റാനഗര്‍, ലോങ്ഡിങ് എന്നീ സ്വദേശികളാണ് കുട്ടികള്‍. ഇതോടെ കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണസംഘത്തിന് ചുമതല നല്‍കി. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വീടുകളിലെ കുട്ടികളെ കണ്ടെത്തിയ ശേഷം, ഇവര്‍ക്ക് മെച്ചപ്പെട്ട വിദ്യാഭ്യാസവും ഭാവിയും ഉറപ്പാക്കാമെന്ന് മാതാപിതാക്കളെ വിശ്വസിപ്പിച്ചാണ് ഇവരെ സംസ്ഥാനത്തിന്‍റെ പലയിടങ്ങളില്‍ നിന്നായി കൂട്ടിക്കൊണ്ട് വന്നതെന്ന് പ്രാഥമികാന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി. മൂന്ന് വയസു മുതല്‍ എട്ടുവയസുവരെ പ്രായമുള്ളവരാണ് പൊലീസ് രക്ഷിച്ച കുട്ടിസംഘത്തിലുള്ളത്. …
10,000 രൂപ മുതൽ 50,000 രൂപ വരെയാണ് കുട്ടികൾക്ക് പകരമായി മാതാപിതാക്കൾക്ക് കൈമാറിയതെന്നാണ് വിവരം. ഇവരെ വീടുകളിൽ സഹായികളായും ഹോട്ടലുകളിൽ ജോലിക്കായും നിർത്തിയതായും റിപ്പോർട്ടുകളുണ്ട്. കുട്ടികളുടെ മൊഴികൾ മജിസ്ട്രേറ്റ് രേഖപ്പെടുത്തി. കുട്ടിക്കടത്തിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ അറിയാവുന്നവർ കൈമാറണമെന്ന് പൊലീസ് ആവശ്യപ്പെട്ടു.



