Uncategorized

മ്യാൻമറിൽ ബുദ്ധ വിഹാരത്തിന് നേരെ വ്യോമാക്രമണം; 14 പേർ കൊല്ലപ്പെട്ടു, 20ലധികം പേർക്ക് പരിക്ക്

നെയ്പിഡോ: മ്യാൻമറിലെ ബുദ്ധ വിഹാര ത്തിന് നേരെ വ്യോമാക്രമണം. മ്യാൻമറിലെ മധ്യ സഗൈംഗ് മേഖലയിൽ മ്യാൻമർ സൈ ന്യമാണ് വ്യോമാക്രമണം നടത്തിയത്. ആ ക്രമണത്തിൽ 14 പേർ കൊല്ലപ്പെട്ടു. 20ലധി കം പേർക്ക് പരിക്കേറ്റു. ഒരാഴ്‌ച നീണ്ടുനിന്ന ധ്യാന ക്യാമ്പിൽ പങ്കെടുത്തവരാണ് കൊല്ല പ്പെട്ടത്. നൂറിലധികം പേർ ക്യാമ്പിൽ പങ്കെടു ത്തിരുന്നു. സായുധ ഗോത്ര സംഘങ്ങൾക്ക് നേരെ മ്യാൻമർ സൈന്യം നടത്തുന്ന ആക്ര മണ പരമ്പരകളുടെ ഭാഗമാണിത്.

വെള്ളിയാഴ്ച രാവിലെ ഒൻപതോടെ മ്യാംഗ് ടൗൺഷിപ്പിലെ സ്വെലെയോ ഗ്രാമത്തിലാണ് ആക്രമണമുണ്ടായത്. ഗ്രാമത്തിലെ ബുദ്ധ വിഹാര വളപ്പിലേക്ക് യുദ്ധവിമാനം ബോം ബെറിയുകയായിരുന്നുവെന്ന് സിവിൽ ഡി ഫൻസ് വക്താവ് നവേ ഓ വ്യക്തമാക്കി. 15 മിനിറ്റിന്റെ വ്യത്യാസത്തിൽ രണ്ട് ബോംബു കളാണ് വിമാനം വർഷിച്ചതെന്ന് പ്രദേശവാ സി വെളിപ്പെടുത്തി.

ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ മൃത ദേഹങ്ങൾ സംസ്‌കരിച്ച ശേഷം ഗ്രാമീണർ സമീപ പ്രദേശങ്ങളിലേക്ക് പലായനം ചെ യ്തു. മ്യാൻമർ സൈന്യം വീടുകൾ, സ്കൂളു കൾ, അഭയാർത്ഥി ക്യാമ്പുകൾ എന്നിവ ല ക്ഷ്യമിട്ട് ബോധപൂർവം വ്യോമാക്രമണങ്ങ ↑ ളും പീഡനങ്ങളും നടത്തുകയാണെന്ന് ഐ ക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതി നിയമിച്ച അന്വേഷണ സംഘം ചൂണ്ടിക്കാട്ടു.
കഴിഞ്ഞ ചൊവ്വാഴ്‌ച പുറത്തുവിട്ട വാർഷിക റിപ്പോർട്ടിലാണ് ഐഐഎംഎം ഈ വിവര ങ്ങൾ വ്യക്തമാക്കുന്നത്. വ്യോമാക്രമണങ്ങ ൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ, ആക്ര മണങ്ങൾക്കുള്ള ഉത്തരവുകൾ നൽകുന്ന സൈനിക കമാൻഡ് ഘടനയെക്കുറിച്ച് അ ന്വേഷിച്ചു വരികയാണെന്ന് സമിതി തലവൻ നിക്കോളാസ് കൂംജിയൻ പറഞ്ഞു. സ്കൂളു കൾക്കും ആശുപത്രികൾക്കും നേരെയുള്ള ആക്രമണങ്ങളുടെ തെളിവുകൾ ശേഖരിച്ചു വരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button