Uncategorized
തൊടുപുഴയിൽ ഔദ്യോഗിക വാഹനത്തിൽ മദ്യപിച്ചെത്തി എസ്ഐയും ഡ്രൈവറും; തടഞ്ഞുവെച്ച് നാട്ടുകാർ

തൊടുപുഴയിൽ ഔദ്യോഗിക വാഹനത്തിൽ മദ്യപിച്ച് എത്തിയ എസ്ഐയെയും ഡ്രൈവറെയും തടഞ്ഞുവെച്ച് നാട്ടുകാർ. തൊടുപുഴ മങ്ങാട്ടുകവലയിലാണ് സംഭവം. കരിങ്കുന്നം പോലീസ് സ്റ്റേഷൻ എസ് ഐ റോയ് സുകുമാരനെയും ഡ്രൈവറെയും ആണ് നാട്ടുകാർ തടഞ്ഞു വച്ചത്.
ലോകകപ്പ് ഫൈനൽ കാണാൻ എത്തിയപ്പോൾ ആയിരുന്നു സംഭവം. പോലീസ് നടത്തിയ പരിശോധനയിൽ വാഹനത്തിൽ നിന്നും മദ്യക്കുപ്പികളും നിരോധിത പുകയില ഉൽപ്പന്നങ്ങളും കണ്ടെടുത്തു.




