Uncategorized

ഓണക്കാലത്ത് നിത്യോപയോഗ സാധനങ്ങൾക്ക് വില കൂടി, ക്ഷേമ പെൻഷൻ ഓണത്തിന് മുൻപ് ലഭിക്കും എന്ന കാര്യത്തിൽ ഉറപ്പില്ല’; ഓണക്കാലത്തെങ്കിലും സർക്കാർ ഉണർന്ന് പ്രവർത്തിക്കണമെന്ന് പിണറായി വിജയൻ

ഓണക്കാലത്ത് സംസ്ഥാനത്ത് നിത്യോപയോഗ സാധനങ്ങൾക്ക് വലിയ തോതിൽ വില വർധിക്കുകയാണെന്നും ഇതിനെതിരെ ഫലപ്രദമായ നടപടികൾ സ്വീകരിക്കാൻ സർക്കാർ തയ്യാറാകുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. അരി, പച്ചക്കറി തുടങ്ങിയ നിത്യോപയോഗ സാധനങ്ങളുടെ വില കുതിച്ചുയരുകയാണ്. പൊതുവിപണിയിൽ അരിവില നിയന്ത്രിക്കാൻ സർക്കാർ കാര്യമായ ഇടപെടലുകൾ നടത്തുന്നില്ല. കഴിഞ്ഞ എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഓണക്കാലങ്ങളിൽ കൃത്യമായ വിപണി ഇടപെടലുകൾ നടത്തിയിരുന്നു എന്ന കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടി.

സപ്ലൈകോ വഴിയുള്ള ഭക്ഷ്യവസ്തുക്കളുടെ വിതരണം പൂർണ്ണമായും താളം തെറ്റിയിരിക്കുകയാണ്. കഴിഞ്ഞ തവണ 6 ലക്ഷം കിറ്റുകൾ വിതരണം ചെയ്ത സ്ഥാനത്ത് ഇത്തവണ വെറും അര ലക്ഷം കിറ്റുകൾ മാത്രമാണ് വിൽക്കാൻ സാധിച്ചത്. റേഷൻ കടകൾ വഴി വിതരണം ചെയ്യേണ്ട സ്പെഷ്യൽ അരി പലയിടത്തും എത്തിയിട്ടില്ല എന്ന ഗുരുതരമായ ആരോപണവുമുണ്ട്. സ്കൂൾ കുട്ടികൾക്ക് ഓണക്കാലത്ത് നൽകിയിരുന്ന അരി വിതരണവും, പട്ടികജാതി വിഭാഗക്കാർക്ക് 1000 രൂപ നൽകിയിരുന്ന പദ്ധതിയും സർക്കാർ തകിടം മറിച്ചു. ക്ഷേമ പെൻഷനുകൾ ഓണത്തിന് മുൻപ് ലഭിക്കുമോ എന്ന കാര്യത്തിലും യാതൊരു ഉറപ്പുമില്ല. സ്ത്രീ സുരക്ഷാ പെൻഷൻ നിർത്തലാക്കിയതോടെ ഏകദേശം 16 ലക്ഷത്തോളം സ്ത്രീകൾക്കാണ് പെൻഷൻ തുക ലഭിക്കാതായത്. ഓണക്കാലത്തെങ്കിലും സർക്കാർ ഉറക്കം ഉണർന്ന് പ്രവർത്തിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button