Uncategorized
മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് ഭരണം ഇടതുപക്ഷം നേടി

മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് ഭരണം ഇടതുപക്ഷം നേടി. 9 സീറ്റ് എൽഡിഎഫിനും എട്ട് സീറ്റ് യുഡിഎഫിനും ആയിരുന്നു കഴിഞ്ഞ തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിൽ ലഭിച്ചത്. പ്രസിഡണ്ട് തെരഞ്ഞെടുപ്പിൽ ഒരു അംഗത്തിന്റെ വോട്ട് അസാധുവായതോടെ എൽഡിഎഫിനെ ഭരണ നഷ്ടപ്പെടുകയായിരുന്നു. എന്നാൽ അവിശ്വാസപ്രമേയം കൊണ്ടുവന്ന് എൽഡിഎഫ് ഭരണത്തിൽ എത്തി. ഇതോടെ മൂപ്പയിനാട് പഞ്ചായത്തിൽ 25 വർഷമായുള്ള യുഡിഎഫ് ഭരണത്തിന് അറുതിയാവുകയാണ്.



