Uncategorized

വിജയ‌യുടെ കാർ വേണ്ട; ഡിഎംകെയു ടെ 59 എംഎൽഎമാർ ‘നോ’ പറഞ്ഞു

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് എം

എൽഎമാർക്ക് പ്രഖ്യാപിച്ച സൗജന്യ കാർ നിരസിച്ച് ഡിഎംകെയുടെ 59 എംഎൽഎ മാർ. സർക്കാർ വാഗ്ദാനം ചെയ്‌ത കാർ സ്വീകരിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് ഉദയ നിധി സ്റ്റാലിൻ അറിയിച്ചു. സംസ്ഥാനം കടു ത്ത സാമ്പത്തിക ബാധ്യതയിലാണെന്ന് സർ ക്കാർ തന്നെ പറയുന്നു. അതിനാൽ അനാ വശ്യ ചെലവ് ഒഴിവാക്കണമെന്നും ഉദയനിധി പറഞ്ഞു.

എംഎൽഎമാരുടെ തെരഞ്ഞെടുപ്പ് സത്യ വാംന്മൂലം പരിശോധിച്ച് അർഹരായവർക്ക് മാത്രം കാർ നൽകണമെന്നും അദ്ദേഹം ആ വശ്യപ്പെട്ടു. സംസ്ഥാനത്തെ 234 എംഎൽ എമാർക്കും സൗജന്യമായി കാറുകൾ നൽ കുമെന്ന് വിജയ് പ്രഖ്യാപിച്ചിരുന്നു.ഇതിനെ വിമർശിച്ച് ഡിഎംകെയും രംഗത്തെത്തിയി രുന്നു.

അധികാരമേറ്റതുമുതൽ സംസ്ഥാനം സാമ്പ ത്തിക ബാധ്യതയിലാണെന്ന് പറയുന്ന ടിവി കെ സർക്കാർ തന്നെ എംഎൽഎമാർക്ക് സൗജന്യ കാർ നൽകുന്നത് വൈരുധ്യമാ ണെന്ന് ഉദയനിധി ചൂണ്ടിക്കാട്ടി. അതേസമ യം എല്ലാ എംഎൽഎമാരെയും തുല്യരായി കാണാനാണ് മുഖ്യമന്ത്രി വിജയ് ശ്രമിച്ചതെ ന്ന് മന്ത്രി ആദവ് അർജുന പറഞ്ഞു.

വിസികെ, കമ്യൂണിസ്റ്റ് പാർട്ടികൾ തുടങ്ങിയ ചെറുപാർട്ടികളിലെ പല എംഎൽഎമാരുടെ യും സാമ്പത്തിക സ്ഥിതി മോശമാണ്. മ ണ്ഡലങ്ങളിൽ യാത്ര ചെയ്യാൻ കാർ ആഡം ബരമല്ല അത്യാവശ്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button