Uncategorized
മത്സ്യത്തൊഴിലാളികൾക്ക് അടിയന്തര ധനസഹായം, സമ്പാദ്യ സമാശ്വാസ പദ്ധതിക്കായി 20 കോടി; നടപ്പ് വർഷം 62.463 കോടി രൂപയുടെ ഭരണാനുമതി

തിരുവനന്തപുരം: സംസ്ഥാനത്തെ മത്സ്യത്തൊഴിലാളികൾക്ക് ആശ്വാസമേകാൻ അടിയന്തര ധനസഹായം ലഭ്യമാക്കി സർക്കാർ. തീരദേശ മേഖലയിലെ കുടുംബങ്ങളുടെ സാമ്പത്തിക ബുദ്ധിമുട്ടുകൾ ലഘൂകരിക്കുന്നതിനായുള്ള ‘സമ്പാദ്യ സമാശ്വാസ പദ്ധതി’ (എസ്.സി.ആർ.എസ്) യുടെ രണ്ടാം ഗഡുവായ 20 കോടി രൂപ അനുവദിച്ചു സർക്കാർ ഉത്തരവിറങ്ങി. പ്രതികൂല കാലാവസ്ഥയും ട്രോളിംഗ് നിരോധനവും ഉൾപ്പെടെയുള്ള കാരണങ്ങളാൽ തൊഴിൽ നഷ്ടപ്പെടുന്ന സജീവ പരമ്പരാഗത മത്സ്യത്തൊഴിലാളികൾക്കുള്ള ഉപജീവനമാർഗത്തിനുള്ള പദ്ധതിക്കായി നടപ്പ് വർഷം 62.463 കോടി രൂപയുടെ ഭരണാനുമതിയാണ് സർക്കാർ നൽകിയിരിക്കുന്നത്




