Uncategorized

സംസ്ഥാനത്തെ മുസ്‌ലിം വിഭാഗങ്ങളുടെ വഖഫ് സ്വത്തുക്കളുടെ കണക്കെടുപ്പ് തുടങ്ങി വഖഫ് ബോർഡ്

തിരുവനന്തപുരം: സംസ്ഥാനത്തെ വ്യത്യസ്ത മുസ്ല‌ിം വിഭാഗങ്ങളുടെ വഖഫ് സ്വത്തുക്കളുടെ കണക്കെടുപ്പ് തുടങ്ങി. സർക്കാർ നിർദേശപ്രകാരം സംസ്ഥാന വഖഫ് ബോർഡാണ് കണക്കെടുപ്പ് നടത്തുന്നത്. വഖഫുകളുടെ എണ്ണം, മൂല്യം എന്നിവയാണ് കണക്കാക്കുന്നത്. സുന്നി, ഷിയ, ബൊഹ്റ, അഖാഗനി തുടങ്ങി വ്യത്യസ്‌ത വിഭാഗങ്ങളുടെ കൈവശമുള്ള വഖഫ് സ്ഥാപനങ്ങളുടെ കണക്കാണ് എടുക്കുന്നത്. കണക്കെടുപ്പ് ആവശ്യപ്പെട്ട് സർക്കാർ വഖഫ് ബോർഡിന് നൽകിയ കത്തിൻ്റെ പകർപ്പ് മീഡിയവണിന്.

ഈ വിഭാഗങ്ങളെ ബോർഡിൽ ഉൾപ്പെടുത്തുന്നത്, ബന്ധപ്പെട വിഭാഗങ്ങളുടെ വഖഫ് സ്വത്തിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്നാണ് സർക്കാർ നിലപാട്. വിവിധ വിഭാഗങ്ങൾക്ക് അർഹമായ പ്രാതിനിധ്യം ഉറപ്പാക്കുന്നതിനായി അംഗങ്ങളുടെ അർഹത നിർണയം പൂർത്തിയാക്കണം. പുനസംഘടനക്ക് മുമ്പ് അർഹത നിർണയം നടത്തിയതിന്റെ റിപ്പോർട്ട് പരിഗണിക്കുകയും അതിനനുസരിച്ച് അംഗങ്ങളെ ഉൾപ്പെടുത്തുകയും ചെയ്യും. അംഗങ്ങളുടെ യോഗ്യതയും പുനസംഘടനക്ക് മുമ്പ് പരിശോധിക്കും.

അതേസമയം, വഖഫ് ബോർഡിൽ മുസ്‌ലിം ഇതര അംഗങ്ങളെ ഉൾപ്പെടുത്തുന്നത് സംബന്ധിച്ച് സുപ്രിംകോടതി വിധിക്ക് ശേഷം തീരുമാനമെടുക്കുമെന്ന് കഴിഞ്ഞദിവസം സംസ്ഥാന സർക്കാർ ഹൈക്കോടതിയെ അറിയിച്ചിരുന്നു. വഖഫ് നിയമ ഭേദഗതിക്കെതിരായ വിവിധ ഹരജികൾ സുപ്രിംകോടതിയുടെ പരിഗണനയിലാണ്. കേരളത്തിൽനിന്ന് മുസ്‌ലിം ലീഗും സമസ്ത കേരള ജംഇയ്യത്തുൽ ഉലമയും ഹരജി നൽകിയിട്ടുണ്ട്. സംസ്ഥാന സർക്കാറും കക്ഷി ചേരാൻ അപേക്ഷ നൽകി. ഇത് ആഗസ്റ്റ് 25ന് സുപ്രിംകോടതിയുടെ പരിഗണനക്കെത്തുമെന്നും റവന്യൂ അഡി. ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് സമർപ്പിച്ച വിശദീകരണ പത്രികയിൽ പറയുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button