Uncategorized

കെഎസ്ആര്‍ടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

തിരുവനന്തപുരം: പാലോട് കെഎസ്ആര്‍ടിസി ബസ് ബൈക്കിൽ ഇടിച്ച് അപകടം. അപകടത്തിൽ ബൈക്ക് യാത്രക്കാരന്‍ മരിച്ചു. പേരയം മീന്‍മുട്ടി ചൂടല്‍ മഞ്ചു സദനത്തില്‍ കിരണ്‍ (24) ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 1.30 ന് ചൂടല്‍ ജംഗ്ഷനിലായിരുന്നു സംഭവം.

നെടുമങ്ങാട് നിന്നും പനവൂര്‍ ആനകുളം വഴി പാലോട്ടേക്ക് വന്ന ബസ്സിൽ കിരണ്‍ ഓടിച്ചിരുന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്ക് പൂര്‍ണ്ണമായും തകര്‍ന്നു. മൃതദേഹം പാലോട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പാലോട് പോലീസ് കേസെടുത്തിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button