27.5 C
Iritty, IN
October 6, 2024
  • Home
  • kannur
  • ക​ണ്ണൂ​രി​ൽ നാ​ലാ​യി​ര​ത്തോ​ളം ഹ​ജ്ജ് തീ​ർ​ഥാ​ട​ക​രെ​ത്തും: എ.​പി. അ​ബ്ദു​ള്ള​ക്കു​ട്ടി
kannur

ക​ണ്ണൂ​രി​ൽ നാ​ലാ​യി​ര​ത്തോ​ളം ഹ​ജ്ജ് തീ​ർ​ഥാ​ട​ക​രെ​ത്തും: എ.​പി. അ​ബ്ദു​ള്ള​ക്കു​ട്ടി

മ​ട്ട​ന്നൂ​ർ: ഹ​ജ്ജ് പു​റ​പ്പെ​ട​ൽ കേ​ന്ദ്ര​മാ​യ ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നാ​ലാ​യി​ര​ത്തോ​ളം ഹ​ജ്ജ് തീ​ർ​ഥാ​ട​ക​രെ​ത്തു​മെ​ന്നാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് കേ​ന്ദ്ര ഹ​ജ്ജ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ.​പി. അ​ബ്ദു​ള്ള​ക്കു​ട്ടി പ​റ​ഞ്ഞു.
ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ലെ സൗ​ക​ര്യ​ങ്ങ​ൾ വി​ല​യി​രു​ത്തി​യ ശേ​ഷം സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. തീ​ർ​ഥാ​ട​ക​ർ​ക്കാ​വ​ശ്യ​മാ​യ എ​ല്ലാ സൗ​ക​ര്യ​ങ്ങ​ളും കി​യാ​ലി​ന്‍റെ സ​ഹാ​യ​ത്തോ​ടെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഒ​രു​ക്കും. രാ​ജ്യ​ത്തെ ത​ന്നെ മി​ക​ച്ച ഹ​ജ്ജ് പു​റ​പ്പെ​ട​ൽ കേ​ന്ദ്ര​മെ​ന്ന നി​ല​യി​ൽ ക​ണ്ണൂ​രി​നെ മാ​റ്റാ​നാ​ണ് ശ്ര​മി​ക്കു​ന്ന​ത്. ഹ​ജ്ജ് ക്വാ​ട്ട ഇ​ത്ത​വ​ണ വ​ർ​ധി​പ്പി​ച്ചി​ട്ടു​ണ്ട്.
ജി​ല്ല​യി​ൽ നി​ന്നു​ള്ള​തി​ന് പു​റ​മേ കൂ​ർ​ഗ്, കാ​സ​ർ​ഗോ​ഡ്, വ​യ​നാ​ട്, കോ​ഴി​ക്കോ​ട് ജി​ല്ല​ക​ളി​ൽ നി​ന്നും ക​ണ്ണൂ​രി​ലേ​ക്ക് ഹ​ജ്ജ് തീ​ർ​ഥാ​ട​ക​രെ​ത്തു​മെ​ന്നും അ​ബ്ദു​ള്ള​ക്കു​ട്ടി പ​റ​ഞ്ഞു. ക​ണ്ണൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ന് ഹ​ജ്ജ് തീ​ർ​ഥാ​ട​ന കാ​ലം സ​ഹാ​യ​ക​മാ​കും.
വി​ദേ​ശ സ​ർ​വീ​സ് ഉ​ൾ​പ്പ​ടെ​യു​ള്ള ആ​വ​ശ്യ​ങ്ങ​ളി​ൽ വി​മാ​ന​ത്താ​വ​ള​ത്തി​ന് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ കൂ​ടു​ത​ൽ പ​രി​ഗ​ണ​ന ല​ഭി​ക്കു​ന്ന​തി​ന് ഇ​ട​പെ​ട​ൽ ന​ട​ത്തു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഒ​രു​ക്കേ​ണ്ട സൗ​ക​ര്യ​ങ്ങ​ൾ സം​ബ​ന്ധി​ച്ച് കി​യാ​ൽ അ​ധി​കൃ​ത​രു​മാ​യി അ​ബ്ദു​ള്ള​ക്കു​ട്ടി ച​ർ​ച്ച ന​ട​ത്തി.
കി​യാ​ൽ എം​ഡി സി.​ദി​നേ​ശ്കു​മാ​ർ, സി​ഒ​ഒ ഇ​ൻ​ചാ​ർ​ജ് കെ.​പി.​ജോ​സ്, മാ​നേ​ജ​ർ ടി.​അ​ജ​യ​കു​മാ​ർ തു​ട​ങ്ങി​യ​വ​ർ ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു.

Related posts

ത​ദ്ദേ​ശസ്ഥാ​പ​ന​ങ്ങ​ളു​ടെ ഉ​പ​പ​ദ്ധ​തി​ക്ക് അം​ഗീ​കാ​രം

Aswathi Kottiyoor

കണ്ണൂർ ജില്ലയിൽ തിങ്കളാഴ്ച 145 കൂടി പേര്‍ക്ക് കൊവിഡ് പോസിറ്റീവ് ആയി

Aswathi Kottiyoor

നെറ്റ്‌വർക്ക്​​ കിട്ടാക്കനി; ഇ​രി​ട്ടി മേ​ഖ​ല​യി​ലെ നൂ​റു​ക​ണ​ക്കി​ന് വി​ദ്യാ​ര്‍ഥി​ക​ള്‍ പ്ര​തി​സ​ന്ധി​യി​ല്‍

Aswathi Kottiyoor
WordPress Image Lightbox