Uncategorized

സംസ്ഥാനത്ത് ഓണാഘോഷ ദിവസത്തെ പരീക്ഷ മാറ്റിവെച്ചു

സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ ഓണാഘോഷ ദിവസത്തെ പരീക്ഷ മാറ്റിവെച്ചു. എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കായി നിശ്ചയിച്ചിരുന്ന പരീക്ഷയാണ് സെപ്റ്റംബർ ഒന്നാം തീയതിയിലേക്ക് മാറ്റിയിരിക്കുന്നത്.

ഈ മാസം ഇരുപത്തിയൊന്നാം തീയതിയാണ് നേരത്തെ പരീക്ഷ നടത്താൻ തീരുമാനിച്ചിരുന്നത്. എന്നാൽ, അതേ ദിവസം തന്നെ സ്കൂളുകളിൽ ഓണാഘോഷ പരിപാടികളും നിശ്ചയിച്ചിരുന്നു. ആഘോഷങ്ങൾ നടക്കുന്ന ദിവസം തന്നെ പരീക്ഷ നടത്താനുള്ള തീരുമാനം വലിയ വിവാദങ്ങൾക്ക് വഴിതെളിച്ചു.

ALSO READ: അടിയൊതുങ്ങിയിട്ടില്ല ! മലപ്പുറത്ത് കോൺഗ്രസ് എംഎൽഎമാർക്ക് നൽകിയ സ്വീകരണത്തിൽ വിഭാഗീയത; വി ഡി സതീശനെ അവ​ഗണിച്ചും കെ സി വേണുഗോപാലിനെ പുകഴ്ത്തിയും നേതാക്കൾഇടത് അധ്യാപക സംഘടനകൾ ഉൾപ്പെടെയുള്ളവർ ഈ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് പരീക്ഷ മാറ്റാൻ അധികൃതർ തീരുമാനിച്ചത്. ഇരുപത്തിയൊന്നാം തീയതി സംസ്ഥാനത്തെ വിദ്യാലയങ്ങളിൽ വിപുലമായ ഓണാഘോഷ പരിപാടികളാണ് സംഘടിപ്പിച്ചിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button