Uncategorized

സൈനിക മെഡലുകൾ പ്രഖ്യാപിച്ചു ; സ്വാതന്ത്ര്യദിന സന്ദേശവുമായി രാഷ്ട്രപതി ദ്രൗപതി മുർമു

രാഷ്ട്രനിര്‍മാണത്തില്‍ എല്ലാവരും പങ്കാളികളാകണമെന്നും വികസിത ഭാരത നിര്‍മാണത്തില്‍ നാം മുന്നേറുന്നുവെന്നും രാഷ്ട്രപതി ദ്രൗപതി മുര്‍മു. രാജ്യത്തെ അഭിസംബോധന ചെയ്ത് സ്വാതന്ത്ര്യദിന സന്ദേശം നല്‍കുകയായിരുന്നു രാഷ്ട്രപതി. ഇത് ജനങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കുന്ന സര്‍ക്കാരാണെന്നും രാഷ്ട്രപതി പരാമര്‍ശിച്ചു. രാഷ്ട്രപതിയുടെ ധീരതയ്ക്കുള്ള സൈനിക മെഡലുകള്‍ പ്രഖ്യാപിച്ചു.
9 പേര്‍ക്ക് കീര്‍ത്തിചക്രയും 7 പേര്‍ക്ക് മരണാന്തര ബഹുമതിയും നല്‍കുമെന്ന് രാഷ്ട്രപതി അറിയിച്ചു. 19 പേര്‍ക്കാണ് ശൗര്യചക്ര. മലയാളി സൈനിക ഉദ്യോഗസ്ഥൻ മേജര്‍ തരുണ്‍ വാസുദേവന് ശൗര്യചക്ര നൽകും. ജമ്മു കശ്മീരിൽ ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം തകർത്ത ഓപ്പറേഷനിൽ ധീരമായ സേവനം കാഴ്ചവച്ചതിനാണ് മേജർ തരുണിന് ശൗര്യ ചക്ര നൽകുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button