Uncategorized
കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ വൈദ്യുതി നിയന്ത്രണത്തിന് സാധ്യതയെന്ന് കെ.എസ്.ഇ.ബി

കണ്ണൂർ: കണ്ണൂർ, കാസർഗോഡ് ജില്ലകളിലേക്കുള്ള പ്രധാന വൈദ്യുതി വിതരണ ശൃംഖലയിലെ 220 കെവി ലൈനിൽ തകരാർ ഉണ്ടായതിനെ തുടർന്ന് വൈദ്യുതി വിതരണത്തിൽ നിയന്ത്രണം.ഏർപ്പെടുത്തേണ്ട സാഹചര്യം
220 കെവി അരീക്കോട്-ഓർക്കാട്ടേരി ലൈനിൽ തകരാർ സംഭവിച്ചതിനെ തുടർന്ന് മേഖലയിൽ ലഭ്യമായ വൈദ്യുതി വിതരണ ശേഷിയിൽ കുറവുണ്ടായിരിക്കുകയാണ്. ഇതിനിടെ വൈദ്യുതി ഉപഭോഗം വർധിച്ചുവരുന്നതിനാൽ ഗ്രിഡിൻ്റെ സുരക്ഷ ഉറപ്പാക്കുന്നതിനായി ആവശ്യമായ ഘട്ടങ്ങളിൽ ലോഡ് നിയന്ത്രണം ഏർപ്പെടുത്തും.




