Uncategorized

തളിപ്പറമ്പിൽ അടുക്കി വച്ചിരുന്ന വൈദ്യുതി തൂൺ ദേഹത്ത് വീണ് യുവാവ് മരിച്ചു

തളിപ്പറമ്പ്: കാഞ്ഞിരങ്ങാട് വൈദ്യുതി വകുപ്പ് തൂണുകൾ സ്റ്റോക്ക് ചെയ്യുന്ന സ്ഥലത്ത് അടുക്കി വച്ചിരുന്ന വൈദ്യുതി തൂൺ ദേഹത്ത് വീണ് യുവാവ് മരിച്ചു. കാഞ്ഞിരങ്ങാട് വടക്കെമൂല സ്വദേശി കേളോത്ത് അജീഷ് (36) ആണ് മരിച്ചത്. ഇന്നലെ രാത്രി 7.30 ഓടെയായിരുന്നു സംഭവം.

സംഭവസ്ഥലത്ത് ഇരിക്കുകയായിരുന്ന അജീഷ് തന്നെ കൂട്ടാൻ വരാൻ സുഹൃത്തിനോട് പറഞ്ഞിരുന്നു. സുഹൃത്ത് എത്തിയപ്പോഴാണ് അജീഷ് വീണു കിടക്കുന്നത് കണ്ടത്. ഉടൻ തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് പരിയാരം ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പി. ചന്ദ്രന്റെയും കേളോത്ത് മാധവിയുടെയും മകനാണ്. സഹോദരങ്ങൾ: ചന്ദ്രിക, സുഷമ. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 12.30 ന് വീട്ടുവളപ്പിൽ നടക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button