Uncategorized

വൈകുന്നേരം 6:30, സംശയാസ്പദ സാഹചര്യത്തില്‍ കാറില്‍ രണ്ടു പേർ; എംഡിഎംഎയുമായി സഹോദരങ്ങള്‍ പിടിയില്‍

മലപ്പുറം: മാരകമയക്കുമരുന്നായ എംഡിഎംഎയുമായി സഹോദരങ്ങള്‍ വളാഞ്ചേരി പൊലീസിന്‍റെ പിടിയിലായി. മലപ്പുറത്തെ ആതവനാട് കരിപ്പോള്‍ പട്ടര്‍ക്കല്ല് സ്വദേശികളായ റഷീദ് (53), സഹോദരന്‍ മുഹമ്മദ് ഷരീഫ് (38) എന്നിവരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ദിവസം വൈകുന്നേരം ആറരയോടെ കുടശ്ശേരിപ്പാറ എകെകെ നഗര്‍ പരിസരത്തു വെച്ചാണ് പ്രതികള്‍ പിടിയിലായത്.

സംശയാസ്പദമായ സാഹചര്യത്തില്‍ കാറില്‍ ഇരിക്കുകയായിരുന്ന ഇവരെ പരിശോധിച്ചപ്പോഴാണ് കൈവശം സൂക്ഷിച്ചിരുന്ന നാലു ഗ്രാം എംഡിഎംഎ കണ്ടെടുത്തതെന്ന് പൊലീസ് പറഞ്ഞു. സ്‌കൂള്‍ – കോളജ് വിദ്യാര്‍ഥികളെ കേന്ദ്രീകരിച്ചാണ് പ്രതികള്‍ പ്രധാനമായും ലഹരിവില്‍പന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു. പ്രദേശത്തെ ലഹരി വില്‍പന ശൃംഖലയെ കുറിച്ച് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്. വളാഞ്ചേരി എസ് ഐ നിര്‍മല്‍, എ എസ് ഐമാരായ സജുകുമാര്‍, ജയപ്രകാശന്‍, സിപിഒമാരായ അനില്‍കുമാര്‍, വിജയനന്ദു തോമസ്, രജിത, സനൂബ്, ബിജു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button