Uncategorized

യുഎഇയിൽ ഒളിവില്‍ കഴിഞ്ഞ അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തലവനെ ഇന്ത്യയിലെത്തിച്ചു, പുതിയ നാഴികക്കല്ലെന്ന് അമിത് ഷാ

അന്താരാഷ്ട്ര ലഹരിക്കടത്ത് തലവൻ വിരേന്ദർ സിങ് ബസോയയെ യുഎഇയിൽ നിന്ന് നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ പിടികൂടി ഇന്ത്യയിലെത്തിച്ചു. 13,000 കോടി രൂപയുടെ മയക്കുമരുന്ന് കടത്ത് കേസിലെ പ്രധാന ആസൂത്രകനാണ് ഇയാൾ. ലഹരി മാഫിയകൾക്കെതിരെയുള്ള രാജ്യത്തിന്റെ പോരാട്ടത്തിലെ നാഴികക്കല്ലാണ് ഈ നടപടിയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.
അബുദാബി: യുഎഇയിൽ ഒളിവില്‍ കഴിയുകയായിരുന്ന അന്താരാഷ്ട്ര ലഹരിക്കടത്ത് സംഘത്തിന്‍റെ തലവൻ വിരേന്ദർ സിങ് ബസോയയെ നാർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ പിടികൂടി ഇന്ത്യയിലെത്തിച്ചു. ലഹരി മാഫിയകൾക്കെതിരെയുള്ള രാജ്യത്തിന്റെ പോരാട്ടത്തിലെ പുതിയൊരു നാഴികക്കല്ലാണിതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ എക്സില്‍ കുറിച്ചു.

13,000 കോടി രൂപയുടെ മയക്കുമരുന്ന് കടത്തിയ കേസിലെ പ്രധാന ആസൂത്രകനാണ് പിടിയിലായ ബസോയ. വിദേശത്തിരുന്ന് ഇന്ത്യയിലേക്ക് ലഹരിമരുന്ന് കടത്തുന്ന വലിയൊരു ശൃംഖലയാണ് ഇയാൾ നിയന്ത്രിച്ചിരുന്നത്. ലഹരി മാഫിയകളോട് ഇന്ത്യ പുലർത്തുന്ന വിട്ടുവീഴ്ചയില്ലാത്ത നയത്തിന്റെ വിജയമാണ് ഈ നടപടിയെന്ന് അമിത് ഷാ വ്യക്തമാക്കി. കുറ്റവാളികൾ ലോകത്ത് എവിടെയൊളിച്ചാലും ഇന്ത്യൻ നിയമത്തിൽ നിന്ന് രക്ഷപ്പെടാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നർക്കോട്ടിക്സ് കൺട്രോൾ ബ്യൂറോ നടത്തിയ നിർണായക നീക്കത്തെ ലഹരിമുക്ത ഇന്ത്യ എന്ന ലക്ഷ്യത്തിലേക്കുള്ള ‘നാഴികക്കല്ല്’ എന്നാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ വിശേഷിപ്പിച്ചത്. ‘ലഹരി സംഘങ്ങൾ എവിടെ ഒളിച്ചാലും ഇന്ത്യൻ നിയമത്തിന്‍റെ നീണ്ട കൈകളിൽ നിന്ന് അവർക്ക് രക്ഷപ്പെടാനാകില്ലെന്ന് നമ്മുടെ അന്വേഷണ ഏജൻസികൾ വീണ്ടും തെളിയിച്ചിരിക്കുന്നു’-അമിത് ഷാ എക്സ് പ്ലാറ്റ്‍ഫോമിൽ കുറിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button