Uncategorized
തൃശ്ശൂരിൽ വഴിയാത്രക്കാരനെ മർദ്ദിച്ച് കൊലപ്പെടുത്തിയ പ്രതി പിടിയിൽ

തൃശ്ശൂര്‍: തെക്കേനടയിലെ അടിപ്പാതയില്‍ വഴിയാത്രക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ പ്രതി അറസ്റ്റില്‍. ക്രിമിനല്‍ കേസിലെ പ്രതിയായ തൃശ്ശൂര്‍ സ്വദേശി ശരത്താണ് അറസ്റ്റിലായത്. എം ഒ റോഡ് ജംങ്ഷനിലെ സബ് വെയിലായിരുന്നു സംഭവം നടന്നത്. രാവിലെ പത്തരയോടെ പ്രതിയും കൊല്ലപ്പെട്ടയാളും തമ്മില്‍ വാക്കു തര്‍ക്കമുണ്ടാവുകയും പ്രകോപിതനായ പ്രതി വഴിയാത്രക്കാരനെ തലക്കടിച്ച് പരിക്കേല്‍പ്പിക്കുകയുമായിരുന്നു.
ഗുരുതരമായി പരിക്കേറ്റ ഇയാളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് വൈകുന്നേരത്തോടെ ഇയാള്‍ മരിച്ചു .അറസ്റ്റിലായ ശരത്ത് വധശ്രമക്കേസുകളിലെയും പ്രതിയാണ്. മാനസികാരോഗ്യ ചികിത്സ തേടിയിരുന്ന പ്രതി അപരിചിതരെ മര്‍ദ്ദിക്കുന്നത് സ്ഥിരമാണ്.




