Uncategorized

തായ്‌ലൻഡിലേത് അടക്കമുള്ള പ്രതികളുടെ വിദേശയാത്രകൾ പരിശോധിക്കും; കാസർകോട് അറസ്റ്റിൽ വിവരശേഖരണത്തിന് എൻസിബിയും

കൊച്ചി: കാസര്‍കോട്ടെ എംഡിഎംഎ കേസില്‍ വിവരശേഖരണത്തിന് നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോയും. വിദേശത്ത് നിന്നും ലഹരി എത്തിച്ചിട്ടുണ്ടോയെന്നതടക്കം പരിശോധിക്കുന്നതിന്റെ ഭാഗമായി പ്രതികളുടെ വിദേശയാത്രകള്‍ എന്‍സിബി നിരീക്ഷിച്ചുവരികയാണ്. കേസിലെ പ്രതി അബ്ദുള്‍ സലാം തായ്‌ലന്‍ഡിലേക്ക് ഉള്‍പ്പെടെ നടത്തിയ യാത്രകള്‍ എന്‍സിബി പരിശോധിക്കും.

ലഹരിക്കടത്തിന് പിന്നില്‍ വന്‍ റാക്കറ്റുകള്‍ ഉണ്ടെന്നാണ് സൂചന. എറണാകുളത്തേക്ക് എംഡിഎംഎ എത്തിച്ചുനല്‍കിയത് ഇതരസംസ്ഥാനക്കാരിയായ യുവതിയാണെന്നും ഊബര്‍ കാറുകള്‍ ഉപയോഗിച്ചാണ് ലഹരിക്കടത്തുകള്‍ നടത്തിയതെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. കേസില്‍ മുഖ്യമന്ത്രി വി ഡി സതീശന്റെ സോഷ്യല്‍മീഡിയ ടീം കോര്‍ഡിനേറ്റര്‍ എന്നവകാശപ്പെട്ടയാളുടെ നേതൃത്വത്തില്‍ നടത്തിയ കോടിക്കണക്കിന് രൂപയുടെ ലഹരിക്കച്ചവടത്തിന്റെ വിവരമാണ് പുറത്തുവരുന്നത്.

തനിക്ക് സോഷ്യല്‍മീഡിയ ടീം ഇല്ലെന്നും ലഹരിവസ്തുവുമായി പിടിയിലായ ആള്‍ തന്റെ സോഷ്യല്‍മീഡിയ കോര്‍ഡിനേറ്റര്‍ അല്ലെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടെങ്കിലും പിടിയിലായ സംഘം പൊലീസ് പരിശോധന ഒഴിവാക്കിയത് രാഷ്ട്രീയ ബന്ധം ഉപയോഗിച്ചെന്നാണ് വിവരം. കാസര്‍കോട്-കണ്ണൂര്‍ അതിര്‍ത്തിയായ കാലിക്കടവില്‍ 140 ഗ്രാം എംഡിഎംഎയുമായി പിടിയിലായ സംഘം വഴിയിലെ പൊലീസ് പരിശോധനകള്‍ ഒഴിവാക്കിയത് രാഷ്ട്രീയ ബന്ധം ഉപയോഗിച്ചെന്നാണ് വിവരം.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button