Uncategorized

ലഹരിക്കേസ് പ്രതി മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്ഥിരം സന്ദർശകൻ; വി ഡി സതീശൻ സംശയമുനയിലെന്ന് CPIM ജില്ലാ സെക്രട്ടറി

തിരുവനന്തപുരം: എംഡിഎംഎ കേസില്‍ അടുപ്പക്കാരന്‍ പിടിയിലായതോടെ പ്രതിരോധത്തിലായി മുഖ്യമന്ത്രി വി ഡി സതീശന്‍. പ്രതിപക്ഷ നേതാവായിരുന്നപ്പോഴും മുഖ്യമന്ത്രി പദവിയില്‍ എത്തിയപ്പോഴും വി ഡി സതീശന്റെ ഓഫീസുകളില്‍ മുഹമ്മദ് ഹുസൈന്‍ നിരന്തരം സന്ദര്‍ശനം നടത്തിയിട്ടുണ്ട്. ഇതിനിടെ മുഹമ്മദ് ഹുസൈനുമായുള്ള ബന്ധത്തില്‍ മുഖ്യമന്ത്രിക്കെതിരെ ആരോപണം കടുപ്പിക്കുകയാണ് സിപിഐഎമ്മും ഡിവൈഎഫ്ഐയും.

കേസില്‍ പിടിയിലായവര്‍ സജീവ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറി എസ് സതീഷ് റിപ്പോര്‍ട്ടറിനോട് പറഞ്ഞു. വി ഡി സതീശനുമായി മുഖ്യപ്രതി ഹുസൈന് നീണ്ടകാലത്തെ ബന്ധമുണ്ടെന്ന് സതീഷ് പറഞ്ഞു. മയക്കുമരുന്ന് കേസിലെ പ്രതിയുമായി മുഖ്യമന്ത്രിയുടെ ബന്ധം എന്തെന്ന് കേരളത്തോട് പറയണമെന്നും സതീഷ് കൂട്ടിച്ചേര്‍ത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button