Uncategorized

BJP ബന്ധം ചൂണ്ടിക്കാട്ടി ഇല്ലാതാക്കി കളയുമെന്ന് ഭീഷണി’; റോബിൻ രാധാകൃഷ്ണനെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി

കൊച്ചി: ബിജെപി യുവ നേതാവും നിയമസഭാ തെരഞ്ഞെടുപ്പിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയും ആയിരുന്ന റോബിന്‍ രാധാകൃഷ്ണനെതിരെ സാമ്പത്തിക തട്ടിപ്പ് പരാതി. കണ്‍ടെന്റ് ക്രീയേറ്റര്‍ വേദ് ലക്ഷ്മി, പ്രമുഖ ഫാഷന്‍ ഡിസൈനര്‍ അഭില്‍ദേവ് എന്നിവരാണ് പരാതി നല്‍കിയിരിക്കുന്നത്. പണം തിരികെ ചോദിച്ചപ്പോള്‍ ഹണി ട്രാപ്പില്‍ കുരുക്കും എന്ന് ഭീഷണിപ്പെടുത്തിയെന്ന് വേദ് ലക്ഷ്മി ആരോപിക്കുന്നു. തനിക്ക് 45 ലക്ഷം രൂപ നഷ്ടമായെന്നാണ് അഭില്‍ദേവ് പറയുന്നത്. ചെറിയ ചെറിയ തുകകള്‍ വാങ്ങിയശേഷം തിരികെ തന്ന് വിശ്വാസം ഉണ്ടാക്കിയെന്നും പിന്നീട് പലപ്പോഴായി വലിയ തുകകള്‍ വാങ്ങിയെന്നും ഇവര്‍ ആരോപിക്കുന്നു. സൗഹൃദത്തിന്റെ പേരിലാണ് പണം നല്‍കിയത്. തിരികെ ചോദിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്.

ആതേസമയം വിഷയത്തില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് സുരേഷ് ഇടപെട്ടു. പണം തിരികെ നല്‍കാന്‍ റോബിന് സമയം കൊടുക്കണം എന്നാണ് എസ് സുരേഷ് ആവശ്യപ്പെട്ടിരിക്കുന്നത്. സ്ത്രീത്വത്തെ അപമാനിക്കുന്ന തരത്തില്‍ അസഭ്യം പറഞ്ഞു. പൊലീസില്‍ പരാതി നല്‍കിയെങ്കിലും മൊഴി നല്‍കാന്‍ പോലും റോബിന്‍ ഹാജരായില്ലെന്നും ഇവര്‍ പറയുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button