26.6 C
Iritty, IN
July 4, 2024
  • Home
  • Uncategorized
  • കിരീടമില്ലാതെ സാനിയയുടെ മടക്കം; ആസ്‌ട്രേലിയൻ ഓപ്പൺ മിക്‌സഡ് ഡബിൾസ് ഫൈനലിൽ സാനിയ -ബൊപ്പണ്ണ സഖ്യത്തിന് തോൽവി
Uncategorized

കിരീടമില്ലാതെ സാനിയയുടെ മടക്കം; ആസ്‌ട്രേലിയൻ ഓപ്പൺ മിക്‌സഡ് ഡബിൾസ് ഫൈനലിൽ സാനിയ -ബൊപ്പണ്ണ സഖ്യത്തിന് തോൽവി

മെൽബൺ: ആസ്‌ട്രേലിയൻ ഓപ്പൺ മിക്‌സഡ് ഡബിൾസ് ഫൈനലിൽ സാനിയ മിർസ – രോഹൻ ബൊപ്പണ്ണ സഖ്യത്തിന് തോൽവി. ബ്രസീലിന്റെ സ്റ്റെഫാനി – മറ്റോസ് സഖ്യത്തോട് 7-6, 6-2 എന്ന സ്‌കോറിനാണ് പരാജയപ്പെട്ടത്. സാനിയയുടെ കരിയറിലെ അവസാന ഗ്രാൻസ്ലാം മത്സരമായിരുന്നു ഇത്. ഏഴാമത്തെ ഗ്രാൻസ്ലാം കിരീടം എന്ന സ്വപ്‌നം ബാക്കിയാണ് സാനിയ മടങ്ങുന്നത്. മത്സരശേഷം വളരെ വികാരധീനയായാണ് സാനിയ സംസാരിച്ചത്.

14 ാം വയസിൽ രോഹൻ ബൊപ്പണ്ണക്കൊപ്പമാണ് സാനിയ പ്രൊഫഷണൽ ടെന്നീസിൽ കളിച്ചുതുടങ്ങിയത്. അവസാനത്തെ ഗ്രാൻസ്ലം മത്സരത്തിൽ ഇരുവരും ഒരുമിച്ച് കളിച്ചു എന്നതും ശ്രദ്ധേയമാണ്. അടുത്ത മാസം നടക്കുന്ന ദുബൈ ഓപ്പണോടുകൂടി സാനിയ വിരമിക്കും

സെമിയിൽ ബ്രിട്ടന്റെ നീൽ പുപ്‌സ്‌കി- യു.എസിന്റെ ഡിസൈർ ക്രവാഷിക് സംഖ്യത്തെ തോൽപ്പിച്ചാണ് സാനിയയും ബൊപ്പണ്ണയും ഫൈനലിൽ എത്തിയത്. 7-6,6-7,10-6 എന്ന സ്‌കോറിനായിരുന്നു ഫൈനലിൽ പ്രവേശിച്ചത്. സാനിയ -ബൊപ്പണ്ണ സംഖ്യത്തിന്റെ ആദ്യ ഗ്രാൻസ്ലം ഫൈനൽ കൂടിയായിരുന്നു ഇത്

Related posts

സി.എ എക്കെതിരെ ജനകീയ പ്രക്ഷോഭം ശക്തമാക്കണം – റസാഖ് പാലേരി

Aswathi Kottiyoor

എലിപ്പനിയ്ക്ക് സാധ്യത അതീവ ജാഗ്രത: മന്ത്രി വീണാ ജോര്‍ജ് വെള്ളം കയറിയ ഇടങ്ങളിലെ പകര്‍ച്ചവ്യാധി പ്രതിരോധം മന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നു വെള്ളം കയറിയ ഇടങ്ങളിലുള്ളവരും രക്ഷാപ്രവര്‍ത്തനത്തിലേര്‍പ്പെട്ടവരും ഡോക്‌സിസൈക്ലിന്‍ കഴിക്കണം

Aswathi Kottiyoor

സ്റ്റാലിന്‍ ഇടപെട്ടു; തമിഴ്നാട്ടില്‍നിന്ന് ശബരിമലയിലെത്തുന്നവ‍ർക്ക് മതിയായ സൗകര്യങ്ങൾ ഉറപ്പാക്കണമെന്ന് നിർദേശം

Aswathi Kottiyoor
WordPress Image Lightbox