ശബരിമല സ്വര്‍ണക്കൊള്ള കേസ്: ‘അറസ്റ്റിന് ശേഷം യാതൊരു തുടര്‍നടപടിയുമില്ല’; ജാമ്യം തേടി പ്രശാന്തും അജികുമാറും

കൊല്ലം: ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ ജാമ്യം തേടി ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തും മുന്‍ അംഗം എ അജികുമാറും. കൊല്ലം വിജിലന്‍സ് കോടതിയില്‍ ഇരുവര്‍ക്കുമായി അഭിഭാഷകര്‍ ജാമ്യാപേക്ഷ നല്‍കി. ക്രിമിനല്‍ ഗൂഢാലോചനയ്ക്ക് തെളിവില്ലെന്നാണ് ജാമ്യാപേക്ഷയില്‍ ഇരുവരും പറയുന്നത്. ദ്വാരപാലക ശില്‍പം കൊണ്ടുപോകാനുള്ള തീരുമാനം തങ്ങള്‍ക്ക് മുന്‍പുള്ള ബോര്‍ഡിന്റേതായിരുന്നു. തീരുമാനത്തില്‍ തനിക്ക് പങ്കില്ലെന്നും പ്രതികള്‍ ജാമ്യാപേക്ഷയില്‍ പറഞ്ഞു.
അറസ്റ്റിന് ശേഷം കേസില്‍ യാതൊരു തുടര്‍നടപടിയുമില്ലെന്നും ജാമ്യാപേക്ഷയില്‍ ഇരുവരും ചൂണ്ടിക്കാട്ടി. തങ്ങളുടെ അറസ്റ്റിന് ശേഷം ആരെയും ചോദ്യം ചെയ്തിട്ട് പോലുമില്ല. തങ്ങളുടെ അറസ്റ്റ് മാത്രമായിരുന്നു ലക്ഷ്യമെന്നും ജാമ്യാപേക്ഷയില്‍ പറയുന്നു. അജികുമാര്‍ ആരോഗ്യ പ്രശ്‌നങ്ങളെക്കുറിച്ചും ജാമ്യാപേക്ഷയില്‍ സൂചിപ്പിട്ടുണ്ട്. അറസ്റ്റിലായി പത്തൊമ്പതാം ദിവസമാണ് പ്രതികള്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.




