Uncategorized

നീറ്റ് ചോദ്യപേപ്പർ ചോർച്ചയിൽ NTAക്ക് ഗുരുതര വീഴ്ച; ചോർത്തിയത് ഏജൻസി നിയോഗിച്ച വിഷയ വിദഗ്ധർ: CBI കുറ്റപത്രം

ന്യൂഡൽഹി: നീറ്റ് പരീക്ഷാ ചോദ്യ പേപ്പര്‍ ചോര്‍ച്ചയില്‍ ഡൽയിലെ എന്‍ടിഎ ഓഫീസില്‍ ഗുരുതര സുരക്ഷാ വീഴ്ച നടന്നതായി കണ്ടെത്തല്‍. സിബിഐ ഡല്‍ഹിയിലെ റോസ് അവന്യൂ കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിലാണ് ഗുരുതര ക്രമക്കേട് നടന്നതായി കണ്ടെത്തിയത്. ഓഫീസില്‍ നിന്ന് വിദഗ്ധര്‍ വിവിധ മാര്‍ഗങ്ങളിലൂടെ ചോദ്യപേപ്പര്‍ ചോര്‍ത്തിയെന്ന് സിബിഐ കണ്ടെത്തി. എന്‍ടിഎയില്‍ സിസിടിവി ലൈവ് ഫീഡ് നിരീക്ഷിക്കുന്നതിനായി പ്രത്യേക കണ്‍ട്രോള്‍ റൂമും സജ്ജീകരിച്ചിരുന്നില്ലെന്നും സിബിഐ റിപ്പോര്‍ട്ടിലുണ്ട്. അതീവ രഹസ്യസ്വഭാവ വിഭാഗത്തിലേക്ക് പ്രവേശിപ്പിക്കുമ്പോള്‍ വിദഗ്ദരെ പരിശോധിച്ചില്ലെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ചോദ്യപേപ്പര്‍ തയ്യാറാക്കുമ്പോള്‍ നല്‍കിയ റഫ് പേപ്പറില്‍ ചോദ്യങ്ങള്‍ പ്രതികള്‍ എഴുതി മാറ്റിയെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കി. മൂന്ന് വിഷയങ്ങളിലെ വിദഗ്ധര്‍ക്കെതിരെയാണ് സുപ്രധാന കണ്ടെത്തലുകളുള്ളത്.

കേസില്‍ എന്‍ടിഎ നിയമിച്ച മൂന്ന് വിഷയ വിദഗ്ധരെ പ്രതികളാക്കിയാണ് സിബിഐ കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. ബോട്ടണി വിദഗ്ദ്ധയായ മനീഷ ഗുരുനാഥ് മന്ധാരെ, കെമിസ്ട്രി വിദഗ്ദ്ധനായ പ്രഹ്ലാദ് വിത്തല്‍റാവു കുല്‍ക്കര്‍ണി, ഫിസിക്‌സ് വിദഗ്ദ്ധയായ മനീഷ സഞ്ജയ് ഹവല്‍ദാര്‍ എന്നിവരാണ് കേസിലെ പ്രധാന പ്രതികള്‍

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button