24.6 C
Iritty, IN
September 28, 2024
  • Home
  • Kerala
  • ബൈക്കില്‍ സഞ്ചരിക്കവേ ഫുട്‌ബോള്‍ വന്നുതട്ടി റോഡില്‍ വീണു; ലോറി കയറിയിറങ്ങി യുവതിക്ക് ദാരുണാന്ത്യം
Kerala

ബൈക്കില്‍ സഞ്ചരിക്കവേ ഫുട്‌ബോള്‍ വന്നുതട്ടി റോഡില്‍ വീണു; ലോറി കയറിയിറങ്ങി യുവതിക്ക് ദാരുണാന്ത്യം

മലപ്പുറം: ഫുട്ബോള്‍ വന്നുതട്ടി നിയന്ത്രണം വിട്ട ബൈക്കില്‍ നിന്ന് താഴെവീണ യുവതി ലോറിയിടിച്ച് മരിച്ചു. മലപ്പുറം തൃക്കലങ്ങോട് തട്ടാന്‍കുന്ന് സ്വദേശി ഫാത്തിമ സുഹ്റ (38) ആണ് മരിച്ചത്. ഇന്നലെ വൈകിട്ട് നാലരയ്ക്ക് ഒതായി വെള്ളച്ചാലിലാണ് അപകടം നടന്നത്. സഹോദരനും മക്കളോടുമൊപ്പം ഭര്‍ത്താവിന്റെ വീട്ടിലേയ്ക്ക് മടങ്ങുന്നതിനിടെയായിരുന്നു അപകടം.

ഫാത്തിമയും സഹോദരനും മക്കളും ബൈക്കില്‍ സഞ്ചരിക്കുന്നതിനിടെ സമീപത്ത് ഫുട്ബോള്‍ കളിക്കുകയായിരുന്നു കുട്ടികളുടെ ബോള്‍ വാഹനത്തില്‍ വന്നുതട്ടുകയായിരുന്നു. ഇതോടെ നിയന്ത്രണം വിട്ട ബൈക്കില്‍ നിന്ന് ഫാത്തിമ റോഡിലേയ്ക്കും മറ്റുള്ളവര്‍ റോഡിരകിലും തെറിച്ചുവീണു. ഇതിനിടെ പിന്നാലെയെത്തിയ ലോറി യുവതിയുടെ ശരീരത്തിലൂടെ കയറിയിറങ്ങുകയായിരുന്നു. തുടര്‍ന്ന് ഫാത്തിമയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സഹോദരനും മക്കളും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഫാത്തിമയുടെ മൃതദേഹം മഞ്ചേരി മെഡിക്കല്‍ കോളേജിലേയ്ക്ക് മാറ്റി

Related posts

*ആ രണ്ടുചോദ്യങ്ങള്‍ ചുരുളഴിച്ചു; വിഷം വാങ്ങികൊടുത്തപ്പോള്‍ മകനും അറിഞ്ഞില്ല അമ്മൂമ്മയെ കൊല്ലാനാണെന്ന്.*

Aswathi Kottiyoor

19 കാർഷിക ഉൽപ്പന്നത്തിന്‌ ഭൗമസൂചിക : പി പ്രസാദ്‌

Aswathi Kottiyoor

14-ാം പഞ്ചവത്സര പദ്ധതി: ആദ്യവർഷ അടങ്കൽ 39,687 കോടി

Aswathi Kottiyoor
WordPress Image Lightbox