Uncategorized

മഴക്കെടുതി: ഒടുവിൽ ജില്ലാ കളക്ടർമാരുടെ യോഗം വിളിച്ച് മുഖ്യമന്ത്രി

സംസ്ഥാനത്ത് വിവിധ ജില്ലകളിൽ മഴ ശക്തമായി തുടരുന്ന പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്തുന്നതിനായി മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് അടിയന്തര യോഗം ചേരും. രാവിലെ 10 മണിക്ക് ഓൺലൈനായാണ് യോഗം ചേരുന്നത്.

ജില്ലാ കളക്ടർമാരും ആഭ്യന്തര- റവന്യൂ മന്ത്രിമാരും ജില്ലകളുടെ ചുമതലയുള്ള മന്ത്രിമാരും ചീഫ് സെക്രട്ടറിയും യോഗത്തിൽ പങ്കെടുക്കും. ജില്ലകളിലെ മഴക്കെടുതി, ദുരിതാശ്വാസ ക്യാമ്പുകളുടെ പ്രവർത്തനം, മുൻകരുതൽ നടപടികൾ, രക്ഷാപ്രവർത്തനങ്ങളുടെ ഏകോപനം എന്നിവ യോഗം പ്രധാനമായും വിലയിരുത്തും.

അതേസമയം സംസ്ഥാനത്തെ മഴക്കെടുതിക്ക് സർക്കാർ അനാസ്ഥയും വലിയൊരു കാരണമായതിന്റെ തെളിവുകൾ പുറത്ത്. മഴ മുന്നറിയിപ്പ് ലഭിച്ചിട്ടും വേണ്ട മുന്നൊരുക്കങ്ങൾ നടത്താനോ നടപടികൾ സ്വീകരിക്കാനോ സർക്കാരോ സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ ചെയർമാൻ കൂടിയായ മുഖ്യമന്ത്രി വി ഡി സതീശനോ തയ്യാറായില്ല. കാലാവസ്ഥാ കേന്ദ്രത്തിന്റെ ഓറഞ്ച് ബുക്ക് സർക്കാർ അവഗണിച്ചു എന്ന ​ഗുരുതര അനാസ്ഥയുടെ വിവരങ്ങളാണ് പുറത്തുവരുന്നത്.

മഴ മുന്നറിയിപ്പിലെയും സർക്കാരിന്റെ കെടുകാര്യസ്ഥത വലിയ നഷ്ടങ്ങൾക്കും ജീവഹാനിക്കും കാരണമായി. ജൂലൈ 31 പകൽ 3 ന് ആണ് മുന്നറിയിപ്പ് ലഭിച്ചത്. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പും സർക്കാർ ഗൗനിച്ചില്ല. ആളുകളെ ഒഴിപ്പിക്കുന്നതിൽ വീഴ്ച വരുത്തി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button