Uncategorized

ഡ​ൽ​ഹി സം​ഘ​ർ​ഷ​ഭ​രി​തം; വി.​ഡി.​സ​തീ​ശ​ൻ ക​സ്റ്റ​ഡി​യി​ൽ

ന്യൂ​ഡ​ൽ​ഹി: മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ ഗ്യാ​നേ​ഷ് കു​മാ​റി​ന്‍റെ രാ​ജി ആ​വ​ശ്യ​പ്പെ​ട്ട് ജ​ന്ത​ർ​മ​ന്ത​റി​ൽ ന​ട​ത്തി​യ പ്ര​തി​ഷേ​ധ​ത്തി​ൽ വ​ൻ സം​ഘ​ർ​ഷം. പ്ര​തി​പ​ക്ഷ എം​പി​മാ​രെ​യും വ​ഹി​ച്ച് ജ​ന്ത​ർ മ​ന്ത​റി​ലേ​ക്ക് പു​റ​പ്പെ​ട്ട ബ​സു​ക​ൾ പൊ​ലി​സ് ത​ട​ഞ്ഞ​തോ​ടെ​യാ​ണ് സം​ഘ​ർ​ഷം ഉ​ട​ലെ​ടു​ത്ത​ത്. മൂ​ന്ന് ബ​സു​ക​ളി​ലാ​യാ​ണ് ഇ​ന്ത്യാ സ​ഖ്യ​ത്തി​ലെ എം​പി​മാ​ർ ജ​ന്ത​ർ മ​ന്ത​റി​ലേ​ക്ക് പു​റ​പ്പെ​ട്ട​ത്.ബ​സ് വ​ഴി​യി​ൽ ത​ട​ഞ്ഞ​തോ​ടെ രാ​ഹു​ൽ ഗാ​ന്ധി ഉ​ൾ​പ്പ​ടെ​യു​ള്ള​വ​ർ റോ​ഡി​ൽ കു​ത്തി​യി​രു​ന്നു പ്ര​തി​ഷേ​ധി​ച്ചു. തു​ട​ർ​ന്ന് സം​ഘ​ർ​ഷം രൂ​ക്ഷ​മാ​യ​തോ​ടെ റോ​ഡി​ൽ കി​ട​ന്ന് പ്ര​തി​ഷേ​ധി​ച്ച പ്രി​യ​ങ്ക ഗാ​ന്ധി​യേ​യും രാ​ഹു​ൽ ഗാ​ന്ധി​യേ​യും പൊ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു നീ​ക്കു​ക​യാ​യി​രു​ന്നു. ഇ​തോ‌​ടെ ഇ​രു​വ​രേ​യും ക​യ​റ്റി​യ ബ​സി​നു മു​ക​ളി​ലേ​ക്ക് പ്ര​വ​ർ​ത്ത​ക​ർ ഇ​ര​ച്ചു ക​യ​റി.

നേ​താ​ക്ക​ളെ അ​റ​സ്റ്റ് ചെ​യ്തു കൊ​ണ്ടു​പോ​വാ​ൻ അ​നു​വ​ദി​ക്കി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ് പ്ര​വ​ർ​ത്ത​ക​ർ. ത​ന്നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചെ​ന്നും എ​ന്തു​വ​ന്നാ​ലും പി​ന്നോ​ട്ടി​ല്ലെ​ന്നും പ്രി​യ​ങ്ക പ്ര​തി​ക​രി​ച്ചു. അ​തേ​സ​മ​യം കേ​ര​ള ഹൗ​സി​ൽ നി​ന്ന് ​പ്ര​തി​ഷേ​ധ സ്ഥ​ല​ത്തെ​ത്തി​യ മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നേ​യും പൊ​ലി​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

ല​ക്ഷ്യം നേ​ടും​വ​രെ ത​ങ്ങ​ൾ പ്ര​തി​ഷേ​ധം തു​ട​രു​മെ​ന്ന് എ​ഐ​സി​സി അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ പ​റ​ഞ്ഞു. തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ എ​ന്ത് ചെ​യ്താ​ലും അ​തി​ന്‍റെ​യെ​ല്ലാം പി​ന്നി​ൽ ന​രേ​ന്ദ്ര​മോ​ദി​യാ​ണ്. മോ​ദി ത​ന്നെ​യാ​ണ് ജ​നാ​ധി​പ​ത്യ​ത്തെ ത​ക​ർ​ക്കാ​ൻ ശ്ര​മി​ക്കു​ന്ന​തെ​ന്ന് ഖാ​ർ​ഗെ വ്യ​ക്ത​മാ​ക്കി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button