ബ്രോഡ് പീക്ക് കൊടിമുടിയിലുണ്ടായ ഹിമപാതം; പ്രശസ്ത പര്വതാരോഹകന് നിര്‍മല്‍ പുര്‍ജയ്ക്ക് ദാരുണാന്ത്യം

ഇസ്ലാമാബാദ്: പാകിസ്താനിലെ ഗില്‍ഗിത് ബോട്ടിസ്ഥാനിലുള്ള ബ്രോഡ് പീക്ക് കൊടുമുടിലുണ്ടായ ഹിമപാതത്തില്‍ നേപ്പാൾ സ്വദേശിയും പ്രമുഖ പര്‍വതാരോഹകനുമായ നിര്‍മല്‍ പുര്‍ജയ്ക്ക് ദാരുണാന്ത്യം. ലോകത്തിലെ ഏറ്റവും ഉയരമുള്ള കൊടുമുടികളിലൊന്നാണ് ബ്രോഡ് പീക്ക്. കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് നിര്‍മല്‍ പുര്‍ജയെയും സംഘത്തിലുണ്ടായിരുന്നവരെയും കാണാതായിരുന്നു. ഇതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ പര്‍വ്വതാരോഹണ ഏജന്‍സിയായ ‘എലൈറ്റ് എക്സ്പെഡ്’ ആണ് ഔദ്യോഗികമായി മരണം സ്ഥിരീകരിച്ചത്.
അമേരിക്ക, ചൈന, ഒമാന്‍, നേപ്പാള്‍, പാകിസ്താൻ എന്നീ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് സംഘത്തിലുണ്ടായിരുന്നതെന്നാണ് വിവരം. 8051 മീറ്ററുമായി ഉയരത്തില്‍ ലോകത്തില്‍ രണ്ടാം സ്ഥാനത്താണ് ബ്രോഡ് പീക്ക് കൊടുമുടി. 6600 മീറ്റര്‍ ഉയരത്തില്‍ വ്യാഴാഴ്ച അര്‍ധരാത്രി ഉണ്ടായ മഞ്ഞിടിച്ചിലിലാണ് പര്‍വതാരോഹക സംഘം കുടുങ്ങിയത്. നിര്‍മല്‍ പുര്‍ജയാണ് സംഘത്തെ നയിച്ചത്. അദ്ദേഹവുമായി ആശയവിനിമയം അപകടത്തെ തുടര്‍ന്ന് പൂര്‍ണമായും നഷ്ടമായിരുന്നു. നിര്‍മല്‍ പുര്‍ജ ബ്രിട്ടീഷ് സ്പെഷ്യല്‍ ഫോഴ്സിലെ മുന്‍ അംഗമായിരുന്നു.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ 14 കൊടുമുടികള്‍ കുറഞ്ഞ സമയത്തില്‍ കീഴടക്കിയ റെക്കോർഡ് നിര്‍മല്‍ പുര്‍ജയുടെ പേരിലാണ്. നെറ്റ്ഫ്ളിക്സ് നിര്‍മിച്ച ’14 Peaks: Nothing is Impossible’ എന്ന ഡോക്യുമെന്ററി ഇദ്ദേഹത്തിന്റെ റെക്കോഡ് നേട്ടത്തെ ആസ്പദമാക്കിയായിരുന്നു പുറത്തിറങ്ങിയത്. ഇത് ആഗോള തലത്തില്‍ ഏറെ ശ്രദ്ധ നേടിയിരുന്നു.




