Uncategorized
മദ്യലഹരിയിൽ തർക്കം; കൊല്ലത്ത് യുവാവിനെ സുഹൃത്തുക്കൾ കുത്തിക്കൊന്നു

കൊല്ലം കടവൂരിൽ യുവാവിനെ കുത്തിക്കൊലപ്പെടുത്തി സുഹൃത്തുക്കള്‍. പാൽക്കുളങ്ങര സ്വദേശി രാജു (39) ആണ് കൊല്ലപ്പെട്ടത്. മദ്യലഹരിയിൽ സുഹൃത്തുക്കൾ തമ്മിലുണ്ടായ തർക്കം ആണ് കൊലപാതകത്തിൽ കലാശിച്ചത്. സംഭവത്തിൽ ഒരാളെ പൊലീസ് പിടികൂടിയിട്ടുണ്ട്.
തൃക്കടവൂർ മഹാദേവ ക്ഷേത്രത്തിലെ ശിവരാജു എന്ന ആനയുടെ മൂന്നാം പാപ്പാനാണ് കൊല്ലപ്പെട്ട രാജു. അതേസമയം കൊലപാതകത്തിൽ ഒരാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മഹേഷിനെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇയാള്‍ കേസിൽ രണ്ടാം പ്രതിയാണ്. ശ്യാംകുമാർ ആണ് കേസിൽ ഒന്നാം പ്രതി. ഇയാൾ ഒളിവിലാണ്. ഇയാളെ കണ്ടെത്താൻ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.




