Uncategorized

ബിഎസ്എൻഎൽ സൊസൈറ്റി കള്ളപ്പണകേസ്: 37.59 കോടി രൂപയുടെ സ്വത്തുക്കൾ താൽക്കാലികമായി കണ്ടുകെട്ടി ഇഡി

തിരുവനന്തപുരം: തിരുവനന്തപുരത്തെ ബിഎസ്എൻഎൽ സൊസൈറ്റി കള്ളപ്പണകേസിൽ പ്രതികളുടെ സ്വത്ത് താൽക്കാലികമായി കണ്ടുകെട്ടി എൻഫോഴ്സ്മെൻ്റ് ഡയറക്ടറേറ്റ്. 37.59 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടി. കേസിലെ 16 പ്രതികളുടെ ഉടമസ്ഥതയിലുള്ള 120ഓളം സ്ഥാവര സ്വത്തുക്കളാണ് കണ്ടുകെട്ടിയത്. തിരുവനന്തപുരം, കൊല്ലം ജില്ലയിലാണ് സ്വത്തുക്കൾ. കണ്ടുകെട്ടൽ ഉത്തരവ് ഇഡി റവന്യു അധികൃതർക്ക് കൈമാറി. 300 കോടി രൂപയിൽ അധികം തട്ടിപ്പ് നടന്നു എന്നാണ് കണ്ടെത്തൽ. സൊസൈറ്റി മുൻ പ്രസിഡൻ്റ് എ ആർ ഗോപിനാഥൻ, സെക്രട്ടറി പ്രദീപ്കുമാർ, ക്ലർക്ക് രാജീവ് ഉൾപ്പെടെ ഭരണസമിതി അംഗങ്ങളും ജീവനക്കാരുമാണ് കേസിലെ പ്രതികൾ. എ ആർ ഗോപിനാഥൻ മരണപ്പെട്ടിരുന്നു. ബിഎസ്എൻഎൽ സൊസൈറ്റി കള്ളപ്പണകേസിൽ ഈയിടെയാണ് ഇഡി അന്വേഷണം പുനരാരംഭിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button