Uncategorized

വയനാട്ടിലെ വന്യമൃഗശല്യം: 60 കിലോമീറ്ററിൽ സോളാർ ഫെൻസിസിം​ഗ് സ്ഥാപിക്കുമെന്ന് മന്ത്രി ഷി​ബു ബേ​ബി ജോ​ൺ

വ​യ​നാ​ട്: ജി​ല്ല​യി​ലെ ക​ർ​ഷ​ക​രു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ഉ​റ​പ്പാ​ക്കാ​ൻ വ​ന​മേ​ഖ​ല​യി​ൽ 60 കി​ലോ​മീ​റ്റ​ർ ദൂ​ര​ത്തി​ൽ പു​തി​യ സോ​ളാ​ർ ഫെ​ൻ​സിം​ഗ് ന​ട​പ്പാ​ക്കു​മെ​ന്ന് വ​നം-​വ​ന്യ​ജീ​വി സം​ര​ക്ഷ​ണ വ​കു​പ്പ് മ​ന്ത്രി ഷി​ബു ബേ​ബി ജോ​ൺ. ക​ൽ​പ്പ​റ്റ​യി​ൽ മാ​ധ്യ​മ​ങ്ങ​ളോ​ട് സം​സാ​രി​ക്ക​വെ​യാ​ണ് അ​ദ്ദേ​ഹം അ​റി​യി​ച്ച​ത്. കേ​ടാ​യ 25 കി​ലോ​മീ​റ്റ​ർ ഫെ​ൻ​സിംഗ് കൂ​ടി അ​റ്റ​കു​റ്റ​പ്പ​ണി ന​ട​ത്തി പ്ര​വ​ർ​ത്ത​ന​ക്ഷ​മ​മാ​ക്കും.

വ​ന​പ്ര​ദേ​ശ​ങ്ങ​ളു​ടെ ആ​വാ​സ​വ്യ​വ​സ്ഥ​യും വാ​ഹ​ക​ശേ​ഷി​യും ശാ​സ്ത്രീ​യ​മാ​യി പ​ഠി​ക്കാ​ൻ വൈ​ൽ​ഡ് ലൈ​ഫ് ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​നെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ക​ടു​വ, ആ​ന എ​ന്നി​വ​യു​ടെ കൃ​ത്യ​മാ​യ ക​ണ​ക്കെ​ടു​പ്പ് ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ക്കും. പി​ടി​കൂ​ടു​ന്ന ക​ടു​വ​ക​ളെ ഇ​ത​ര ടൈ​ഗ​ർ റി​സ​ർ​വു​ക​ളി​ലേ​ക്ക് മാ​റ്റു​ന്ന​ത് സം​ബ​ന്ധി​ച്ച് കേ​ന്ദ്ര​മ​ന്ത്രി​യു​മാ​യി ച​ർ​ച്ച ന​ട​ത്തി​യി​ട്ടു​ണ്ടെ​ന്നും ഓ​ഗ​സ്റ്റ് ആ​റി​ന് പാ​ല​ക്കാ​ട് ഇ​ത് സം​ബ​ന്ധി​ച്ച് ഉ​ന്ന​ത​ത​ല യോ​ഗം ചേ​രു​മെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

പ്ര​തി​രോ​ധ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ശ​ക്ത​മാ​ക്കു​ന്ന​തിന്‍റെ ഭാ​ഗ​മാ​യി വ​യ​നാ​ട്ടി​ൽ നാ​ല് പു​തി​യ റാ​പ്പി​ഡ് റെ​സ്‌​പോ​ൺ​സ് ടീ​മു​ക​ളെ​ക്കൂ​ടി നി​യ​മി​ക്കും. വ​ന​മേ​ഖ​ല​യി​ലെ 100 കി​ലോ​മീ​റ്റ​ർ റോ​ഡു​ക​ൾ കാ​ടു​വെ​ട്ടി​ത്തെ​ളി​ച്ച് വൃ​ത്തി​യാ​ക്കും. വ​ന​പാ​ല​ക​ർ​ക്ക് ആ​വ​ശ്യ​മാ​യ ആ​ധു​നി​ക ഉ​പ​ക​ര​ണ​ങ്ങ​ളും ന​ൽ​കും.

ക​ർ​ഷ​ക​രു​ടെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം കാ​ണാ​ൻ ജ​ന​പ്ര​തി​നി​ധി​ക​ളു​ടെ​യും ജ​ന​ജാ​ഗ്ര​ത സ​മി​തി​ക​ളു​ടെ​യും കൂ​ട്ടാ​യ്മ ഉ​റ​പ്പാ​ക്കും. ക​ർ​ഷ​ക​രു​ടെ ഭൂ​മി പൂ​ർ​ണ്ണ​മാ​യും അ​വ​ർ​ക്ക് ല​ഭി​ക്കു​മെ​ന്നും വ​ന​ഭൂ​മി സം​ര​ക്ഷി​ക്കു​മെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ർ​ത്തു.

വി​വി​ധ പ​രാ​തി​ക​ൾ വേ​ഗ​ത്തി​ൽ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ഓ​ഗ​സ്റ്റ് ഒ​ന്നു​മു​ത​ൽ സം​സ്ഥാ​ന വ്യാ​പ​ക​മാ​യി വ​നം വ​കു​പ്പ് അ​ദാ​ല​ത്തു​ക​ൾ സം​ഘ​ടി​പ്പി​ക്കും. കൃ​ഷി​നാ​ശ​ത്തി​നു​ള്ള ന​ഷ്ട​പ​രി​ഹാ​രം, കേ​സു​ക​ളു​ടെ തീ​ർ​പ്പാ​ക്ക​ൽ, ഭൂ​മി​യു​ടെ എ​ൻഒസി സം​ബ​ന്ധ​മാ​യ ത​ട​സങ്ങ​ൾ എ​ന്നി​വ ഈ ​അ​ദാ​ല​ത്തു​ക​ളി​ലൂ​ടെ പ​രി​ഹ​രി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button