Uncategorized
കടുപ്പിച്ച് അധ്യാപക റാങ്ക് ഹോള്‍ഡേഴ്സ്; സമരവുമായി യുപിഎസ്ടി ഉദ്യോഗാര്‍ത്ഥികളും

തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിലെ അധ്യാപക റാങ്ക് ഹോള്‍ഡേഴ്സിന്റെ പ്രതിഷേധം ശക്തമാകുന്നു. അനിശ്ചിതകാല സമരവുമായി യുഎപിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സും രംഗത്ത് എത്തി. 25 ദിവസമായി തുടരുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സ് സമരം അവസാനിപ്പിക്കില്ലെന്ന് നിലപാട് കടുപ്പിച്ചതിന് പിന്നാലെയാണ് യുപിഎസ്ടി റാങ്ക് ഹോള്‍ഡേഴ്സും സമരവുമായി രംഗത്തെത്തിയത്. അധ്യാപക ഒഴിവുകള്‍ ഉണ്ടായിട്ടും നിയമന നടപടികള്‍ വൈകിപ്പിക്കുകയാണെന്ന് ആരോപിച്ചാണ് പ്രതിഷേധം.
ഉദ്യോഗാര്‍ഥികളുടെ ആവശ്യങ്ങളില്‍ സര്‍ക്കാര്‍ അനാസ്ഥ തുടരുകയാണെന്ന് സമരക്കാര്‍ ആരോപിച്ചു. ഡല്‍ഹിയിലെ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധത്തില്‍ ഉള്‍പ്പെടെ ശക്തമായ നിലപാട് സ്വീകരിക്കുന്ന സര്‍ക്കാര്‍ സ്വന്തം സംസ്ഥാനത്തെ റാങ്ക് ഹോള്‍ഡേഴ്സിന്റെ ആവശ്യങ്ങള്‍ അവഗണിക്കുകയാണെന്നും അവര്‍ പ്രതികരിച്ചു.




