Uncategorized
മട്ടന്നൂരിൽ കാർ അപകടത്തിൽ യുവാവ് മരിച്ചു

മട്ടന്നൂർ: ഇരിട്ടി – മട്ടന്നൂർ റൂട്ടിൽ കളറോഡ് കാർ നിയന്ത്രണം വിട്ട് വൈദ്യുതിപോസ്റ്റിൽ ഇടിച്ചു മറിഞ്ഞ് യുവാവ് മരിച്ചു. മാങ്ങാട്ടിടം ശങ്കരനെല്ലൂർ കടാംകോട്ട് ഹൗസിൽ ജയരാജിന്റെ മകൻ സി. സായന്ത് രാജാണ് (25) മരിച്ചത്. കാർ യാത്രക്കാരായ അഭിരാം (25), ഹൃഷിരാജ് (25) എന്നിവർക്കും പരിക്കേറ്റു.. ഇവരെ കണ്ണൂരിലെ സ്വകാര്യ ആസ്പത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് പുലർച്ചെ 1.15 ഓടെയായിരുന്നു അപകടം.



