ഭര്‍ത്താവിന്‍റെ അവിഹിത ബന്ധം അറിഞ്ഞു; ഏഴുമാസം പ്രായമുള്ള കുഞ്ഞിനെ ഉറക്കികിടത്തി യുവതി ജീവനൊടുക്കി.

ഭർത്താവിന്റെ അവിഹിത ബന്ധത്തിന്റെ പേരിലുള്ള തർക്കത്തിൽ യുവതി ജീവനൊടുക്കി. കർണാടകയിലെ പരപ്പന അഗ്രഹാര സ്വദേശി 26 കാരിയായ സാനിക ഗൗഡയാണ് സ്വന്തം വീട്ടിൽ ജീവനൊടുക്കിയത്. സംഭവത്തിൽ ഭർത്താവ് ശരണിനെതിരെ യുവതിയുടെ കുടുംബം പരാതി നൽകി. ഭർത്താവിനെ വിഡിയോ കോൾ വിളിച്ചതിനു പിന്നാലെയാണ് സാനിക കിടപ്പുമുറിയിൽ ജീവനൊടുക്കിയത്. ഈ സമയം ഏഴുമാസം പ്രായമായ കുഞ്ഞ് കട്ടിലിൽ ഉറങ്ങുകയായിരുന്നു.ഭർത്താവിന് മറ്റൊരു സ്ത്രീയുമായി ബന്ധമുണ്ടെന്നതിൻ്റെ പേരിൽ ശരണും സാനികയും തമ്മിൽ തർക്കമുണ്ടായിരുന്നു. മറ്റൊരു സ്ത്രീയുമായുള്ള ഓഡിയോ സന്ദേശം ശരൺ സാനിയയ്ക്ക് അയച്ചു. പിന്നാലെയാണ് യുവതി ജീവനൊടുക്കിയത്. ഞായറാഴ്ച പുലർച്ചെ മൂന്ന് മണിയോടെയാണ് സംഭവം നടന്നത്. മഡിവാളയിൽ കട നടത്തുന്ന സനികയുടെ പിതാവ് എഴുന്നേറ്റപ്പോഴാണ് മുറിയിൽ ജീവനൊടുക്കിയനിലയിൽ സാനികയെ കണ്ടെത്തിയത്.ചിക്കമഗളൂരു സ്വദേശിയായ ശരണുമായി ഒന്നര വർഷം മുൻപാണ് സാനികയുടെ വിവാഹം നടന്നത്.
പ്രസവ ശേഷമുള്ള ശുശ്രൂഷയ്ക്കായാണ് സാനിക സ്വന്തം വീട്ടിലെത്തിയത്. ക്യാബ് ഡ്രൈവറാണ് ശരൺ. ഇയാളുടെ അവിഹിത ബന്ധത്തെ പറ്റി സാനിക മാസങ്ങൾക്ക് മുൻപ് അറിഞ്ഞിരുന്നതായി പൊലീസ് പറഞ്ഞു. തർക്കത്തിനൊടുവിൽ സ്ത്രീയെ ഇനി കാണരുതെന്ന് ശരണിന് മുന്നറിയിപ്പ് നൽകി. എന്നാൽ യുവതിയുമായുള്ള ശബ്ദസന്ദേശം ശരൺ സാനികയുമായി പങ്കുവച്ചു.
ഇതിനു പിന്നാലെയാണ് പുതിയ തർക്കമുണ്ടായത്.




