Uncategorized

‘തേങ്ങ ഉഴിഞ്ഞ് ഓതിയാൽ ദാമ്പത്യ പ്രശ്നം മാറും’; യുവതിയെ പീഡിപ്പിച്ച വ്യാജ സിദ്ധൻ പിടിയിൽ

കോഴിക്കോട് താമരശേരിയിൽ യുവതിയെ പീഡിപ്പിച്ച വ്യാജ സിദ്ധൻ അറസ്‌റ്റിൽ. പുതുപ്പാടി സ്വദേശി അൻവർ സാദത്താണ് പിടിയിലായത്. പോക്സോ ഉൾപ്പടെ നിരവധി കേസുകളിലെ പ്രതിയാണ് ഇയാൾ. യുവതിയെ ലൈംഗികമായി പീഡിപ്പിക്കുകയും പീഡനവിവരം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു.

ദാമ്പത്യ പ്രശ്നം പരിഹരിക്കുന്നതിനായാണ് കൊടുവള്ളി സ്വദേശിയായ യുവതിയും ഭർത്താവും അൻവർ സാദത്തിനെ സമീപിച്ചത്. തേങ്ങ ഉഴിഞ്ഞ് ഓതിയാൽ എല്ലാ പ്രശ്‌നങ്ങളും മാറുമെന്നായിരുന്നു വ്യാജസിദ്ധന്റെ മറുപടി. ഇത് കേട്ട പാതി കേൾക്കാത്ത പാതി എല്ലാത്തിനും ഇവർ സമ്മതം മൂളി.ചടങ്ങുകളുടെ ഭാഗമായി ഭർത്താവിന്റെ കയ്യിൽ തേങ്ങ നൽകി മുറിയുടെ ഒരു മൂലയിലേയ്ക്ക് തിരിഞ്ഞിരുന്ന് കണ്ണടച്ച് പ്രാർഥിക്കാൻ വ്യാജ സിദ്ധൻ ആവശ്യപ്പെട്ടു. ഭർത്താവിൻ്റെ ശ്രദ്ധ മാറിയ സമയം യുവതിയെ മുറിയുടെ പിൻഭാഗത്തേയ്ക്ക് കൊണ്ടുപോയി ഭീഷണിപ്പെടുത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. പീഡനവിവരം പുറത്തുപറഞ്ഞാൽ കൊന്നുകളയുമെന്നും ഭീഷണിപ്പെടുത്തി.

മുൻപും ഇതേ രീതിയിൽ ഇയാൾ സ്ത്രീകളെ പീഡനത്തിനിരയാക്കിയിട്ടുണ്ട്. പോക്സോ കേസുകൾ അടക്കം താമരശ്ശേരി പൊലീസ് സ്റ്റേഷനിൽ മാത്രം ഇയാൾക്കെതിരെ അഞ്ചു ക്രിമിനൽ കേസുകളുണ്ട്. പരാതികൾ ഉയർന്നതിന്റെ പശ്ചാത്തലത്തിൽ ഇയാളുടെ ചികിത്സ കേന്ദ്രത്തിലേക്ക് മുമ്പ് നാട്ടുകാർ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button