Uncategorized

നഴ്സിങ് വിദ്യാർഥിനി വീടിന് പുറത്ത് മരിച്ചനിലയിൽ; കൊലപാതകമെന്ന് നി​ഗമനം, പ്രതികളെന്ന് സംശയിക്കുന്നവർക്കായി തിരച്ചിൽ

ഹൈദരാബാദ്: നഴ്സിങ് വിദ്യാർഥിനിയെ വീടിന് പുറത്ത് ദുരൂഹസാഹചര്യത്തിൽ മരിച്ചനിലയിൽ കണ്ടെത്തി. തെലങ്കാന വെങ്കണ്ണപാലം സ്വദേശിനിയും ഖമ്മത്തെ സ്വകാര്യ കോളേജിൽ ആദ്യവർഷ നഴ്സിങ് വിദ്യാർഥിനിയുമായ ഹരിണി(18)യെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ശ്വാസംമുട്ടിയാണ് വിദ്യാർഥിനി മരിച്ചതെന്ന് പോസ്റ്റ്മോർട്ടത്തിൽ തെളിഞ്ഞിട്ടുണ്ട്. സംഭവം കൊലപാതകമാണെന്നാണ് പൊലീസിന്റെ നി​ഗമനം. സംഭവത്തിൽ പ്രതികളെന്ന് സംശയിക്കുന്നവർക്കായി തിരച്ചിൽ ഊർജിതമാക്കിയതായും പൊലീസ് അറിയിച്ചുഅവധിക്കാലമായതിനാൽ ദിവസങ്ങൾക്ക് മുൻപാണ് ഹരിണി വീട്ടിലെത്തിയത്. ഹരിണിയും സഹോദരിയും അമ്മ രാജേശ്വരിയും മാത്രമാണ് വീട്ടിലുള്ളത്. ഹരിണിയുടെ അച്ഛൻ നേരത്തേ മരിച്ചിരുന്നു.

കൂലിപ്പണിക്കാരിയായ രാജേശ്വരി കഴിഞ്ഞദിവസം ജോലി കഴിഞ്ഞെത്തിയപ്പോൾ ഹരിണിയെ വീട്ടിനുള്ളിൽ കണ്ടില്ല. തുടർന്ന് നടത്തിയ തിരച്ചിലിലാണ് വീടിന് പുറത്തെ കുളിമുറിയോട് ചേർന്ന് മകളെ മരിച്ചനിലയിൽ കണ്ടെത്തിയത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button