Uncategorized
കാസർഗോഡ് ആശുപത്രി മതിൽ ഇടിഞ്ഞ് വീണു; മൂന്ന് കാറുകൾക്ക് കേടുപാട് സംഭവിച്ചു

കാസർഗോഡ് ചെങ്കള ഇന്ദിരാ നഗറിൽ സ്വകാര്യ ആശുപത്രിയുടെ ചുറ്റുമതിൽ ഇടിഞ്ഞ് വീണു. അപകടത്തിൽ മൂന്ന് കാറുകൾക്ക് കേടുപാട് സംഭവിച്ചു.റോഡരികിൽ നിർത്തിയിട്ടിരുന്ന കാറുകൾക്ക് മുകളിലേക്കാണ് മതിൽ ഇടിഞ്ഞ് വീണത്. മതിലിന് സമീപം മണ്ണ് നിറക്കുന്ന പ്രവർത്തി നടത്തുന്നതിനിടെയാണ് അപകടം. അപകടത്തിൽ ആർക്കും പരുക്കില്ല.




