Uncategorized

പീച്ചിയിൽ ഭൂചലനം ആവർത്തിക്കുന്നു; 20 വീടുകൾക്ക് വിള്ളൽ, വിശദപഠനം വേണമെന്ന് നാട്ടുകാർ

തൃശൂർ പീച്ചി മേഖലനയിൽ ഭൂചലനം ആവർത്തിക്കുന്നതിനാൽ ആശങ്കയിലായി ജനങ്ങൾ. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് നേരിയ ഭൂചലനം ആവർത്തിച്ചത്. മേഖലയിൽ സമഗ്രമായ പഠനം നടത്തണമെന്ന് നാട്ടുകാരുടെ ആവശ്യം. പീച്ചി മേഖലയിൽ നേരിയ രീതിയിലുള്ള ഭൂചലനം തുടർസംഭവമാകുമ്പോൾ ആശങ്കയിലാണ് നാട്ടുകാർ. പീച്ചി,തെക്കേക്കുളം,പള്ളിക്കുന്ന് എന്നിവിടങ്ങളിലും സമീപ പ്രദേശങ്ങളിലുമാണ് നേരിയ ഭൂചലനം അനുഭവപ്പെട്ടത്.കഴിഞ്ഞ ആഴ്ചയിലും സമാനമായ രീതിയിൽ ഭൂമിക്കടിയിൽ നിന്ന് പ്രകമ്പനം ഉണ്ടായതായി നാട്ടുകാർ പറയുന്നു. നേരിയ ഭൂചലനമാണ് അനുഭവപ്പെടുന്നതെങ്കിലും പ്രദേശത്തെ വീടുകളുടെ ചൂമരുകളിൽ വിള്ളൽ സംഭവിച്ചിട്ടുണ്ട്. പ്രദേശത്തേ ഏതാണ്ട് 20 വീടുകൽക്കാണ് ചെറിയ രീതിയിൽ കേണ്ടുപാടുകൾ ഉണ്ടായത്. റവന്യൂ ഉദ്യോഗസ്ഥരും ജില്ലാ കളക്ടറും ജനപ്രതിനിധികളും ഉൾപെടുന്ന സംഘം സ്ഥലത്ത് പരിശോധന നടത്തി. കേടുപാടുകൾ സംഭവിച്ച വീടുകൾക്ക് നഷ്ടപരിഹാരം നൽകാനുള്ള നടപടികൾ സ്വീകരിച്ചു. തുടർച്ചയായി ഭൂചലനം ഉണ്ടാകുന്നതിന്റെ പശ്ചാത്തലത്തിൽ ഇതിനെക്കുറിച്ച് വിശദമായി പഠിക്കുവാൻ സംസ്ഥാന ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോററ്റിക്ക് കത്തു നൽകിയിട്ടുണ്ട്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button