Uncategorized
ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രം ജയില്‍ പോലെ, രോഗികളുടെ അവസ്ഥ വേദനിപ്പിക്കുന്നത്; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി

തിരുവനന്തപുരം: ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രത്തിന്റെ ദയനീയാവസ്ഥയില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി. ഊളമ്പാറ മാനസികാരോഗ്യ കേന്ദ്രം ജയില്‍ പോലെയാണെന്ന് ഹൈക്കോടതി വിമര്‍ശിച്ചു. രോഗികള്‍ ആശുപത്രിയിലല്ല, ജയിലിലാണെന്ന തോന്നലിലാണ് കഴിയുന്നതെന്നും അവരുടെ അവസ്ഥ വേദനിപ്പിക്കുന്നതാണെന്നും ഹൈക്കോടതി നിരീക്ഷിച്ചു.158 അറ്റന്‍ഡര്‍ തസ്തികയില്‍ 127 പേര്‍ മാത്രമാണുള്ളത്. ഒഴിവുകള്‍ ഉടന്‍ നികത്തണമെന്ന് സര്‍ക്കാരിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി. അറ്റന്‍ഡര്‍മാര്‍ തന്നെയാണ് പാചകവും ശുചീകരണവും നിര്‍വഹിക്കുന്നത്. മാനസികാരോഗ്യ കേന്ദ്രത്തില്‍ ആവശ്യത്തിന് സുരക്ഷാ ജീവനക്കാരില്ല. കുറഞ്ഞത് 40-50 പേര്‍ ആവശ്യമാണ്. രോഗമുക്തി നേടിയ 55 പേരുടെ പുനരധിവാസ പദ്ധതി വിശദീകരിക്കണം. സര്‍ക്കാരിനോട് വിശദമായ സത്യവാങ്മൂലം നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു.



