Uncategorized

വൃത്തികെട്ട രീതിയിലുള്ള അപവാദ പ്രചരണം; മാധ്യമങ്ങൾക്ക് മുന്നിൽ വിതുമ്പി കരഞ്ഞ് പി.കെ. ശ്രീമതി

തിരുവനന്തപുരം: തനിക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ അസംബന്ധമായ വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതായി സിപിഐഎം കേന്ദ്ര കമ്മിറ്റി അംഗവും മുൻമന്ത്രിയുമായ പി.കെ. ശ്രീമതി. വാർത്താ സമ്മേളനത്തിനിടയിൽ വിതുമ്പി കരഞ്ഞ് കൊണ്ടാണ് അവർ ഇക്കാര്യം വ്യക്തമാക്കിയത്.

ഏതോ എംഎൽഎയുടെ ഭാര്യയായി നടിച്ച് നിയമസഭയിൽ നിന്ന് പെൻഷൻ വാങ്ങുന്നു എന്ന തരത്തിലുള്ള പ്രചരണങ്ങളാണ് യൂട്യൂബ് ചാനലുകൾ ഉൾപ്പെടെയുള്ളവ വഴി നടക്കുന്നത്. കുടുംബത്തിനെതിരെ പോലും ഇത്തരം വ്യാജ പ്രചാരണങ്ങൾ നടത്തുന്നതായി അവർ കുറ്റപ്പെടുത്തി.

പത്തമ്പത് കൊല്ലമായി നിങ്ങൾക്ക് എന്നെ അറിയാം. നിങ്ങൾക്കെല്ലാം അമ്മമാരില്ലേയെന്നും ശ്രീമതി ചോദിച്ചു. എത്ര വൃത്തികെട്ട രീതിയിലാണ് പ്രചരണം നടക്കുന്നത്. അസംബന്ധമായ വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും ശ്രീമതി ടീച്ചർ പറഞ്ഞു.

ഭാരത് ലൈവ്, കർമ, ജനം ചാനലുകളാണ് വാർത്ത കൊടുക്കുന്നതിന് പിന്നിലെന്നും ശ്രീമതി ടീച്ചർ ആരോപിച്ചു. വളരെ വൈകാരികമായാണ് വിഷയത്തിൽ പി.കെ. ശ്രീമതി പ്രതികരിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button