Uncategorized

ചട്ടങ്ങൾ കാറ്റിൽ പറത്തി; നിയമം ലംഘിച്ച് സാങ്കേതിക സർവകലാശാലയിൽ നേരിട്ട് നിയമനം നടത്തി ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി

സർവ്വകലാശാല ചട്ടങ്ങൾ മറികടന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി. സാങ്കേതിക സർവകലാശാലയിൽ ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി നേരിട്ട് നിയമനം നടത്തി. എ പി ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയിലാണ് നിയമം ലംഘിച്ച് സർക്കാർ സെക്രട്ടറി നിയമനം നടത്തിയത്.

അപേക്ഷ ക്ഷണിച്ച് അഭിമുഖം നടത്തി മാത്രം നടത്തേണ്ട നിയമനങ്ങളാണ് ആരെയും അറിയിക്കാതെ വൈസ് ചാൻസലറുടെ ശുപാർശയിൽ നടത്തിയത്. ഡെപ്യൂട്ടേഷനുള്ള വിജ്ഞാപനം നിലനിൽക്കെയാണ് അനധികൃത നിയമനം നടത്തിയിരിക്കുന്നത്. സർക്കാർ കോളേജുകളിൽ അദ്ധ്യാപകരായവരെയാണ് നിയമിച്ചിരിക്കുന്നത്.സർവകലാശാലയിൽ വിവിധ തസ്തികകളിൽ നിയമനം നടത്തേണ്ടത് സിന്റിക്കേറ്റാണ്. വൈസ് ചാൻസലർക്കോ സർക്കാരിനോ ഇതിനുള്ള അധികാരമില്ലെന്നിരിക്കെയാണ് നടപടി. പരീക്ഷാ കൺട്രോളർ അടക്കമുള്ള തസ്തികകളിലാണ് ഇഷ്ടക്കാരെ വച്ചിരിക്കുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button