Uncategorized

മുക്കം സഹകരണ ബാങ്ക് ക്രമക്കേടിന് പിന്നാലെയുള്ള ഷാളണിയിക്കൽ വിവാദം; കോഴിക്കോട് ജില്ലാ സഹകരണ ജോയിൻ്റ് രജിസ്ട്രാർക്കെതിരെ പരാതി

കോഴിക്കോട് മുക്കം സഹകരണ ബാങ്കിൽ ക്രമക്കേട് നടത്തിയതിൽ വിജിലൻസ് അന്വേഷണം നേരിടുന്ന കോൺഗ്രസ് നേതാക്കളായ പ്രതികൾ സഹകരണ വകുപ്പ് ജോയിൻ്റ് രജിസ്ട്രാറെ ഓഫീസിലെത്തി ഷാളണിയിച്ച സംഭവത്തിൽ, കോഴിക്കോട് ജില്ലാ സഹകരണ ജോയിൻ്റ് രജിസ്ട്രാർക്കെതിരെ പരാതി. ജില്ലാ സഹകരണ ജോയിൻ്റ് രജിസ്റ്റാർ, പദവി ദുരുപയോഗം ചെയ്തതെന്നും സർവീസ് ചട്ടങ്ങൾ ലംഘിച്ചത് സംബന്ധിച്ച് അന്വേഷണം നടത്തണമെന്നും ചീഫ് സെക്രട്ടറിക്ക് നൽകിയ പരാതിയിൽ പറയുന്നു.

കോഴിക്കോട് മുക്കം സർവീസ് സഹകരണ ബാങ്കിലെ കോടികളുടെ സാമ്പത്തിക അഴിമതി കേസിലെ മുഖ്യ പ്രതികളായ മുക്കം കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് നിഷാബ് മുല്ലോളി, O K ബൈജു എന്നിവർ കോഴിക്കോട് സഹകരണ ഭവനിലെ പുതുതായി ചുമതലയേറ്റ ജില്ലാ സഹകരണ ജോയിൻ്റ് രജിസ്ട്രാറുടെ ഔദ്യോഗിക ഓഫീസ് മുറിയിൽ പ്രവേശിച്ച് ഷാൾ അണിയിച്ച് സ്വീകരണം നൽകിയിരുന്നു. സ്വീകരണത്തിൻ്റെ ചിത്രങ്ങൾ പ്രതികൾ തന്നെ ഔദ്യോഗിക ഫെയ്സ്ബുക്ക് പ്രൊഫൈലുകൾ വഴി പരസ്യപ്പെടുത്തുകയും ചെയ്തിട്ടുണ്ടായിരുന്നു. ദൃശ്യങ്ങൾ വൈറൽ ആയതോടെ, ചീഫ് സെക്രട്ടറിക്ക് പരാതി നൽകിയിരിക്കുകയാണ് മുക്കം സ്വദേശിയായ ജാഫർ ഷെറീഫ്. സർക്കാർ ഉദ്യോഗസ്ഥർ പാലിക്കേണ്ട പെരുമാറ്റ ചട്ടങ്ങളുടെ നഗ്നമായ ലംഘനമാണെന്നും, കേസിലെ നിക്ഷ്പക്ഷമായ അന്വേഷണത്തെ ബാധിക്കുമെന്നും, ജനങ്ങൾക്ക് സഹകരണ വകുപ്പിന് മേലുള്ള വിശ്വാസം നഷ്ടപ്പെടും എന്നും പരാതിയിൽ പരാമർശിക്കുന്നു. ബന്ധപ്പെട്ട ഉദ്യോഗസ്ഥക്കെതിരെ വകുപ്പ് തല നടപടി സ്വീകരിക്കണമെന്നാണ് പരാതിയുടെ ഉള്ളടക്കം.2008 മുതൽ 2023 വരെ മുക്കം സഹകരണ ബാങ്കിന്റെ ഭരണസമിതി അംഗമായിരുന്ന കാലത്താണ് ഒ.കെ ബൈജു അഴിമതി നടത്തിയതായി കണ്ടെത്തിയത്. സർക്കാർ പ്രഖ്യാപിച്ച കാർഷിക ആശ്വാസ പദ്ധതിയിൽ ഉൾപ്പെടുത്തി, ഇഷ്ടക്കാർക്ക് പണം തിരിമറി നടത്തി നൽകി എന്നതായിരുന്നു വിജിലൻസ് കണ്ടെത്തൽ. അഴിമതി കേസ് പ്രതികളായ കോൺഗ്രസ് നേതാക്കളുടെ സ്വീകരണത്തിന് എന്തിന് ജില്ലാ സഹകരണ ജോയിൻ്റ് രജിസ്റ്റാർ നിന്നുകൊടുത്തുവെന്ന ചോദ്യമാണ് ഉയരുന്നത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button