Uncategorized

ബിജെപി ഫണ്ട് തട്ടിപ്പ്; യുഡിഎഫ് സർക്കാർ ലഭിച്ച പരാതിയിൽ കേസെടുക്കണമെന്ന് വി ശിവൻകുട്ടി

ബിജെപി ഫണ്ട് തട്ടിപ്പിൽ സംസ്ഥാന സ‌ർക്കാർ കേസെടുക്കണമെന്നാവശ്യപ്പെട്ട് മുൻമന്ത്രിയും സിപിഐഎം നേതാവുമായ വി ശിവൻകുട്ടി. കേസെടുക്കാതെ നീണ്ടുപോകുന്നത് ബിജെപിയും കോൺഗ്രസും തമ്മിലുള്ള ഒത്തുകളിയാണോ എന്ന് സംശയമുണ്ടെന്നും അദ്ദേഹം പറഞ്ഞു. എല്ലാ തെരഞ്ഞെടുപ്പിലും ഫണ്ട് വിനിയോഗത്തിൽ ബിജെപിയുടെ പാർട്ടിക്കുള്ളിൽ നിന്ന് തന്നെ വിയോജിപ്പുകൾ വരാറുണ്ടെന്നും വി ശിവൻകുട്ടി ഇന്ന് രാവിലെ മാധ്യമങ്ങളോട് വ്യക്തമാക്കി.

12 കോടിയുടെ തട്ടിപ്പാണ് ഇപ്പോൾ അവർ തന്നെ ഉന്നയിക്കുന്നത്.വളരെ ഗൗരവമുള്ള വിഷയം.സംസ്ഥാന സർക്കാർ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ കേസെടുക്കണം.കേസെടുക്കാതെ നീണ്ടുപോകുന്നത് ബിജെപിയും കോൺഗ്രസും തമ്മിലുള്ള ഒത്തുകളിയാണോ എന്ന് സംശയം.എവിടെനിന്നാണ് പണം എന്നത് ബിജെപി വ്യക്തമാക്കണം.രാജീവ് ചന്ദ്രശേഖർ വിഷയത്തിൽ ഒരക്ഷരം പറയുന്നില്ല.ബിജെപി സംസ്ഥാന നേതൃത്വത്തിന്റെ നിലപാട് വ്യക്തമാക്കണം.ആഭ്യന്തരവകുപ്പും നിലപാട് വ്യക്തമാക്കണം. പ്രത്യേക സംഘത്തെ അന്വേഷണം ഏൽപ്പിക്കണമെന്നും വി ശിവൻകുട്ടി ആവശ്യപ്പെട്ടു.രതീഷ് കാളിയാടന്റെ ലേഖനം പൂർണ്ണമായും തള്ളിക്കളയുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുൻ മുഖ്യമന്ത്രിയുടെ ഓഫീസിലെ ജീവനക്കാരനെ സർക്കാരിൻറെ നയം പറയാൻ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്നും ശിവൻകുട്ടി കൂട്ടിച്ചേർത്തു. പി എം ശ്രീ പദ്ധതിയുമായി ബന്ധപ്പെട്ട നയം ജീവനക്കാരനുമായി ആലോചിക്കേണ്ടതില്ലെന്നും യുഡിഎഫിൽ നിന്ന് എന്തെങ്കിലും സ്ഥാനമാനങ്ങൾ പ്രതീക്ഷിച്ചിട്ടാണോ പ്രതികരണം എന്ന് സംശയിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button