Uncategorized

സെന്‍സസ് ഉദ്യോഗസ്ഥ വിളിച്ചിട്ട് അനക്കമില്ല; തനിച്ച് താമസിക്കുന്ന വയോധിക വീടിനുള്ളില്‍ മരിച്ച നിലയില്‍

സുല്‍ത്താന്‍ ബത്തേരി: തനിച്ച് താമസിക്കുകയായിരുന്ന വയോധികയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സുല്‍ത്താന്‍ ബത്തേരി നഗരസഭാ പരിധിയിലെ പാളാക്കരവയല്‍ എന്ന പ്രദേശത്ത് താമസിക്കുന്ന സഫിയ (73) യെയാണ് വീട്ടിലെ ശുചിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെ സഫിയയുടെ വീട്ടില്‍ സെന്‍സസിന്റെ ഭാഗമായി ഉദ്യോഗസ്ഥ എത്തിയിരുന്നു. വാതില്‍ തുറന്നുകിടക്കുകയായിരുന്നെങ്കിലും ഉദ്യോഗസ്ഥ ഏറെ നേരം വിളിച്ചിട്ടും പ്രതികരണമില്ലായിരുന്നു. ഇതോടെ അയല്‍വാസികളെ വിവരമറിയിച്ച് വീടിനുള്ളില്‍ കയറി പരിശോധിച്ചപ്പോഴാണ് ശുചിമുറിയില്‍ വീണുകിടക്കുന്ന നിലയില്‍ സഫിയയെ കണ്ടത്.

നാട്ടുകാര്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് സുല്‍ത്താന്‍ ബത്തേരി പൊലീസ് സ്ഥലത്തെത്തി തുടര്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം ബത്തേരി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റിയിരിക്കുകയാണ്. പോസ്റ്റുമാര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമേ മരണകാരണം വ്യക്തമാക്കുകയുള്ളുവെന്ന് പൊലീസ് അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button