കൊല്ലത്ത് മയക്കുമരുന്ന് വില്‍പ്പന കേസിലെ പ്രതിയെ കരുതല്‍ തടങ്കലിലാക്കി

കൊല്ലത്ത് മയക്കുമരുന്ന് കടത്ത് കേസുകളിലെ പ്രതിയായ യുവാവിനെ കരുതല്‍ തടങ്കലിലാക്കി. പാരിപ്പിള്ളി സ്വദേശി ഗോകുലിനെയാണ് (33) പാരിപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്ത് കരുതല്‍ തടങ്കലിനായി സെന്‍ട്രല്‍ ജയിലിലേക്ക് അയച്ചത്. പിഐടി എന്‍ഡിപിഎസ് നിയമത്തിലെ നിരോധിത മയക്കുമരുന്ന് കടത്തല്‍ തടയല്‍ വകുപ്പ് പ്രകാരമാണ് നടപടി.
ലഹരിവസ്തുക്കളുടെ നിയമവിരുദ്ധമായ കടത്തും വിതരണവും നടത്തുന്ന വ്യക്തികളെ കരുതല്‍ തടങ്കലിലാക്കി അവരുടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ തടയുക എന്ന ലക്ഷ്യത്തോടെയാണ് പിഐടി എന്‍ഡിപിഎസ് നിയമം നടപ്പിലക്കിയിരിക്കുന്നത്. മാരക ലഹരി മരുന്നായ എംഡിഎംഎ ചില്ലറ വില്‍പ്പനയ്ക്കായി കടത്തിക്കൊണ്ട് വരവേ കഴിഞ്ഞ ഫെബ്രുവരിയില്‍ പിടികൂടിയതുള്‍പ്പെടെ 2023 മുതല്‍ രജിസ്റ്റര്‍ ചെയ്ത പത്ത് എന്‍ഡിപിഎസ് കേസുകളില്‍ ഗോകുല്‍ പ്രതിയാണ്.ലഹരി മരുന്നു കച്ചവട സംഘങ്ങള്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കുന്നതിന്റെ ഭാഗമായി കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ മുഖേന ചാത്തന്നൂര്‍ അസിസ്റ്റന്റ് പൊലീസ് കമ്മീഷണര്‍, പാരിപ്പള്ളി പൊലീസ് ഇന്‍സ്‌പെക്ടര്‍ എന്നിവര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിഗണിച്ചാണ് കേരളാ ആഭ്യന്തര വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി പിഐടി എന്‍ഡിപിഎസ് നിയമ പ്രകാരം കരുതല്‍ തടങ്കലിന് ഉത്തരവിട്ടത്. തുടര്‍ന്നും ജില്ലയിലെ ലഹരി വിതരണ സംഘങ്ങള്‍ക്കെതിരെ പിഐടി എന്‍ഡിപിഎസ് നിയമപ്രകാരം കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് കൊല്ലം സിറ്റി പൊലീസ് കമ്മീഷണര്‍ ഹേമലത എം ഐ.പി.എസ് അറിയിച്ചു. പാരിപ്പള്ളി പൊലീസ് ഇന്‍സ്‌പെക്ടര്‍ സുജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് ഗോകുലിനെ പിടികൂടി കരുതല്‍ തടങ്കലിലാക്കിയത്.




