Uncategorized
നുച്യാട് പാലത്തിന് സമീപം വീണ്ടും മാലിന്യ നിക്ഷേപം…. അധികൃതർ പരിശോധന നടത്തി.

ഉളിക്കൽ :നുച്യാട് പാലത്തിന് സമീപം വീണ്ടും മാലിന്യങ്ങൾ തള്ളിയ നിലയിൽ കണ്ടെത്തി. ജനങ്ങൾക്ക് കടുത്ത ആരോഗ്യ ഭീഷണി നേരിടുന്ന ഈ സാഹചര്യത്തിലാണ് മാലിന്യങ്ങൾ തള്ളിയത്. 50-ലധികം ഉപയോഗിച്ച ഡയപ്പറുകളും മറ്റു പ്ലാസ്റ്റിക് മാലിന്യങ്ങളും പ്ലാസ്റ്റിക് കവറുകളിൽ ആക്കിയാണ് പാലത്തിന് സമീപം തള്ളിയിട്ടുള്ളത്. ഇക്കഴിഞ്ഞ ദിവസവും സമാനമായ സംഭവം നടന്നിരുന്നു. എന്നാൽ മാലിന്യ കവറുകളിൽ നിന്നും കണ്ടെത്തിയ അഡ്രസ്സിൽ നിന്ന് ആളെ കണ്ടെത്തി പിഴ ഈടാക്കുകയും ചെയ്തിരുന്നു. വീണ്ടും ദിവസങ്ങൾ കഴിയുന്നതിനു മുൻപാണ് നിരന്തരമായി മാലിന്യ നിക്ഷേപം തുടരുന്നത്. വിവരമറിഞ്ഞ് അധികൃത സ്ഥലത്തെത്തി മാലിന്യക്കെട്ടുകൾ അഴിച്ചു പരിശോധന നടത്തുകയും ചെയ്തു.




