Uncategorized
പേരാവൂരിൽ പുതിയ കാർഷിക വിപണന കേന്ദ്രം തുറക്കുന്നു; ഉദ്ഘാടനം 29-ന്

പേരാവൂർ: പേരാവൂർ ഗ്രാമപഞ്ചായത്തിലെ കർഷകർക്ക് തങ്ങളുടെ കാർഷിക ഉൽപന്നങ്ങൾ ഇടനിലക്കാരുടെ ചൂഷണമില്ലാതെ നേരിട്ട് വിറ്റഴിക്കാനായി ഗ്രാമപഞ്ചായത്ത് നിർമ്മിച്ച് നൽകിയ കാർഷിക വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം ഈ മാസം 29-ാം തീയതി പേരാവൂർ പഴയ ബസ്റ്റാൻഡിൽ വെച്ച് നടക്കും. രാവിലെ 10 മണിക്ക് നടക്കുന്ന ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ശ്രീധരൻ വിപണന കേന്ദ്രത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും.
മലയോര മേഖലയിലെ കർഷകരുടെ ദീർഘകാലത്തെ ആവശ്യങ്ങൾ പരിഗണിച്ചാണ് ഗ്രാമപഞ്ചായത്ത് ഇങ്ങനെയൊരു വിപണി ഒരുക്കിയിരിക്കുന്നത്. കർഷകർക്ക് തങ്ങളുടെ ഉൽപന്നങ്ങൾക്ക് ന്യായമായ വില ഉറപ്പാക്കാനും വിപണന സാധ്യതകൾ വർദ്ധിപ്പിക്കാനും ഈ കേന്ദ്രം സഹായകരമാകുമെന്ന് പേരാവൂരിൽ വാർത്താ സമ്മേളനം നടത്തിയ പഞ്ചായത്ത് ഭരണ സമിതി അംഗങ്ങൾ അറിയിച്ചു.




