Uncategorized

കൈക്കൂലി തടയൽ: വിജയ് ‘ഇറക്കിയ നമ്പരിൽ’ വീണത് ടിവികെ നേതാവ്, വാങ്ങിയത് 30,000 രൂപ

ചെന്നൈ • കൈക്കൂലി തടയാൻ ലക്ഷ്യമിട്ട് തമിഴ്‌നാട് സർക്കാർ ഹെൽപ്ലൈൻ നമ്പർ പ്രഖ്യാപിച്ചതിനു പിന്നാലെ കൈക്കൂലി ആരോപണത്തിൽ കുടുങ്ങിയത് ഭരണകക്ഷിയായ ടിവികെയുടെ നേതാവ്. മാമ്പാക്കം പഞ്ചായത്ത് യൂണിയൻ വൈസ് പ്രസിഡന്റും ടിവികെ ചെങ്കൽപെട്ട് ഈസ്റ്റ് ജില്ലാ ജോ. സെക്രട്ടറിയുമായ എൻ.വി.വീരസാമി ഒരു കരാറുകാരനിൽനിന്ന് 30,000 രൂപ വാങ്ങുന്നതിൻ് ദൃശ്യങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നത്. ഒരു ലക്ഷം രൂപ നൽകിക്കഴിഞ്ഞതായി പറയുന്ന ശബ്ദവും വിഡിയോയിൽ വ്യക്തമാണ്. വിഡിയോ പുറത്തുവന്നതിനു പിന്നാലെ, വീരസാമിയെ പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽനിന്ന് അടക്കം നീക്കിയതായി നേതൃത്വം അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button