Uncategorized
തേൻ, വെള്ളം, കുപ്പി…… ആകെ സെറ്റപ്പ്, ശിഹാബുദ്ധീൻ ഫൈസിയുടെ വീട്ടിൽ മൂന്ന് മണിക്കൂർ റെയ്ഡ്; വ്യാജ ചികിത്സയും ആഭിചാരക്രിയയും പുറത്ത്

കാസർകോട്: വ്യാജ ചികിത്സയും ആഭിചാരക്രിയയും നടത്തുന്നുവെന്ന പരാതിയിൽ കാസർകോട് ചെർക്കളയിൽ റെയ്ഡ്. ചെർക്കള സ്വദേശി ശിഹാബുദ്ധീൻ ഫൈസിയുടെ വീട്ടിലാണ് റെയ്ഡ് നടത്തിയത്. ആരോഗ്യ വകുപ്പും പൊലീസും സംയുക്തമായി നടത്തിയ റെയ്ഡിൽ ഇയാൾ ചികിത്സ നടത്തുന്നതായി കണ്ടെത്തി. തേൻ, വെളളം, വിവിധ കുപ്പികൾ തുടങ്ങിയവ പിടിച്ചെടുത്തിട്ടുണ്ട്. ഇയാളുടെ സഹായിയെ ചോദ്യം ചെയ്തതിരുന്നു. രണ്ടു ദിവസങ്ങൾക്കു മുമ്പ് ഇവിടെനിന്ന് സാധനങ്ങൾ എല്ലാം മാറ്റിയതാണ് സഹായി മൊഴി നൽകിയിരിക്കുന്നത്. മുഖ്യമന്ത്രി വിഡി സതീശന് ലഭിച്ച പരാതിയെ തുടർന്നായിരുന്നു മൂന്നു മണിക്കൂർ നീണ്ട റെയ്ഡ് നടന്നത്.




