Uncategorized

മെ​സി​യു​ടെ പേ​രി​ലെ ത​ട്ടി​പ്പ്; ‘വ​ല​വി​രി​ച്ച്’ എ​സ്ഐ​ടി

തി​രു​വ​ന​ന്ത​പു​രം: മെ​സി​യെ കേ​ര​ള​ത്തി​ലെ​ത്തി​ക്കു​മെ​ന്ന് പ​റ​ഞ്ഞ് ന​ട​ത്തി​യ ത​ട്ടി​പ്പി​നെ​ക്കു​റി​ച്ച് എ​സ്ഐ​ടി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി എ​ഡി​ജി​പി പി.​വി​ജ​യ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ഓ​ൺ​ലൈ​നാ​യി യോ​ഗം ചേ​ർ​ന്നു. അ​ന്വേ​ഷ​ണ​ത്തി​ന്‍റെ പ​രി​ധി​യും പ​രി​ശോ​ധി​ക്കേ​ണ്ട വി​ഷ​യ​ങ്ങ​ളും ച​ർ​ച്ച​യാ​യി. മു​ൻ കാ​യി​ക​മ​ന്ത്രി വി. ​അ​ബ്ദു​റ​ഹ്മാ​ന്‍റെ ഇ​ട​പെ​ട​ലു​ക​ൾ, സ്പോ​ൺ​സ​ർ​ക്ക് നി​യ​മ​വി​രു​ദ്ധ​മാ​യി ല​ഭി​ച്ച ആ​നു​കൂ​ല്യ​ങ്ങ​ൾ എ​ന്നി​വ​യു​ൾ​പ്പെ​ടെ ഒ​മ്പ​ത് വി​ഷ​യ​ങ്ങ​ളാ​ണ് എ​സ്ഐ​ടി പ​രി​ശോ​ധി​ക്കു​ക. അ​ഴി​മ​തി, വി​ശ്വാ​സ​വ​ഞ്ച​ന തു​ട​ങ്ങി​യ കു​റ്റ​ങ്ങ​ൾ ന​ട​ന്നി​ട്ടു​ണ്ടാ​കു​മെ​ന്ന് ആ​ഭ്യ​ന്ത​ര വ​കു​പ്പി​ന് ല​ഭി​ച്ച നി​യ​മോ​പ​ദേ​ശ​ത്തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​ന്വേ​ഷ​ണം.

എ​ഡി​ജി​പി പി.​വി​ജ​യ​ന് പു​റ​മെ ഐ​ജി സ​തീ​ഷ് ബി​നോ, എ​സ്പി വി​ക്രം, ഡി​വൈ​എ​സ്പി​മാ​രാ​യ ഷൈ​ജു, മാ​ത്യു എ​ന്നി​വ​രും യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. വ​രും ദി​വ​സ​ങ്ങ​ളി​ൽ അ​ന്വേ​ഷ​ണ സം​ഘം വി​പു​ലീ​ക​രി​ക്കു​മെ​ന്നും സൂ​ച​ന​യു​ണ്ട്. വി​ജി​ല​ൻ​സ് ഉ​ദ്യോ​ഗ​സ്ഥ​രെ ഉ​ൾ​പ്പെ​ടെ സം​ഘ​ത്തി​ൽ ചേ​ർ​ക്കു​ന്ന​തി​നു​ള്ള അ​ധി​കാ​രം എ​ഡി​ജി​പി പി. ​വി​ജ​യ​ന് ന​ൽ​കി​യി​ട്ടു​ണ്ട്.

പൂ​ർ​ണ​മാ​യ അ​ന്വേ​ഷ​ണ സം​ഘം രൂ​പീ​ക​രി​ച്ച​ശേ​ഷം ഓ​രോ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കും പ്ര​ത്യേ​കം ചു​മ​ത​ല​ക​ൾ ന​ൽ​കും. കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ർ​ക്കാ​ർ രേ​ഖ​ക​ൾ ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി ചീ​ഫ് സെ​ക്ര​ട്ട​റി​ക്ക് ക​ത്ത് ന​ൽ​കാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി. കാ​യി​ക വ​കു​പ്പ് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ റി​പ്പോ​ർ​ട്ടും എ​സ്ഐ​ടി പ​രി​ശോ​ധി​ക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button